ആള്‍മാറാട്ടം നടത്തി ഓട്ടിസം ബാധിതനായ വ്യക്തിയെ കബളിപ്പിച്ച 45 കാരി അറസ്റ്റില്‍. അഡ്വക്കേറ്റാണെന്ന് നുണ പറഞ്ഞാണ് ഓട്ടിസം ബാധിതനായ 59കാരനെ 45 കാരിയായ ക്രിസ്റ്റീന ഗാല്‍ജോര്‍ പറ്റിച്ചത്. ഭാരിച്ച സ്വത്തുവകകളുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വീടും രണ്ട് മില്യണിലധികം ഡോളറും സ്ത്രീക കൈക്കലാക്കി. 2015ല്‍ ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു.

അതിനു ശേഷം വീടും സ്വത്തുവകകളും ഓട്ടിസം ബാധിതനായ വ്യക്തിയുടെ പേരിലായിരുന്നു. ഒരു ട്രസ്റ്റിന് കീഴിലായിരുന്നു ഈ സ്വത്തുക്കള്‍. ട്രസ്റ്റിന്റെ നടത്തിപ്പ് ഏറ്റെടുത്ത ഏജന്‍സിയിലെ ജീവനക്കാരിയായിരുന്നു ഗാല്‍ജോര്‍. അഡ്വക്കേറ്റാണെന്ന് സ്വയം പരിചയപ്പെടുത്തി 2016ലാണ് ഗാല്‍ജോര്‍ ഓട്ടിസം ബാധിതന്റെ അടുക്കലെത്തുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയും പവര്‍ ഓഫ് അറ്റോര്‍ണി എഴുതി വാങ്ങുകയും ചെയ്തു.

പിന്നീട് സ്വത്തുവകകള്‍ ആഡംബര ജീവിതത്തിനായി ധൂര്‍ത്തടിച്ചു. അതിനു ശേഷം വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ അയല്‍ക്കാരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ മാനസികാശുപ്ത്രിയിലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വീട് തന്റെ പേരില്‍ എഴുതി നല്‍കുക മാത്രമാണ് പരിഹാരമെന്ന് വിശ്വസിപ്പിച്ചു. ഒടുവില്‍ എങഅങനെയൊ സംശയം തോന്നിയ അദ്ദേഹം പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

അന്വേഷണത്തില്‍ ഗാല്‍ജോര്‍ പറഞ്ഞതെല്ലാം നുണയായിരുന്നുവെന്ന് മനസ്സിലായി. വഞ്ചനാക്കുറ്റത്തിനും ദുര്‍ബലരെ ചൂഷണം ചെയ്തതിനും ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഗോല്‍ജോറിന് ലഭിച്ചത്. അതിനു പുറമേ 1.3 മില്യണ്‍ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. കബളിപ്പിക്കലിന് ഇരയായ വ്യക്തിക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി അയല്‍ക്കാര്‍ ചേര്‍ന്ന് ഗോ ഫണ്ട് മീ അക്കൗണ്ട് തുറന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here