ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജയിംസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ ഹാശാ ആഴ്ച­യിലെ വിശുദ്ധ ശുശ്രൂ­ഷ­കള്‍ ഭക്ത്യാ­ദ­ര­പൂര്‍വം ആച­രി­ക്കു­ന്ന­തിന് ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി. ഹാശാ ആഴ്ച­യുടെ തുട­ക്കം­കു­റി­ച്ചു­കൊണ്ട് “വാദെ ദല്‍മീനോ’ ശുശ്രൂ­ഷയും ഇത്ത­വണ നട­ത്തു­ന്ന­താ­യി­രി­ക്കും. ഹാശാ ആഴ്ച വിശുദ്ധ ശുശ്രൂ­ഷ­കള്‍ക്ക് ഇട­വക വികാരി ബഹു. ആകാശ് പോള്‍ അച്ചന്‍ മുഖ്യ­കാര്‍മി­കത്വം വഹി­ക്കും.

ഓശാന ഞായ­റാഴ്ച രാവിലെ 8.30­-ന് പ്രഭാത നമ­സ്കാ­രാന­ന്തരം 9 മണിക്ക് ഓശാ­ന­യുടെ കുരു­ത്തോല വാഴ്‌വിന്റെ ക്രമവും, തുടര്‍ന്ന് വിശുദ്ധ കുര്‍ബാ­നയും നട­ത്ത­പ്പെ­ടും. ഓശാന ഞായ­റാഴ്ച വൈകു­ന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥ­നയും വാദെ ദല്‍മീനോ ശുശ്രൂ­ഷയും നട­ത്ത്പ­പെ­ടു­ന്ന­താ­ണ്.

മാര്‍ച്ച് 23­-നു ബുധ­നാഴ്ച വൈകു­ന്നേരം 6 മണി മുതല്‍ വി. കുമ്പ­സാ­ര­വും, തുടര്‍ന്ന് സന്ധ്യാ­പ്രാര്‍ത്ഥ­ന­യും, പെസഹാ കുര്‍ബാ­നയും ഉണ്ടാ­യി­രി­ക്കും. ദുഖ­വെ­ള്ളി­യാഴ്ച രാവിലെ 8.30­-നു വച­നിപ്പ് പെരു­ന്നാ­ളിന്റെ വിശുദ്ധ കുര്‍ബാ­ന­യും, അതി­നു­ശേഷം ദുഖ­വെ­ള്ളി­യാഴ്ച നമ­സ്കാ­രവും നട­ത്ത­പ്പെ­ടും. മാര്‍ച്ച് 26­-നു ശനി­യാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുര്‍ബാ­ന നടക്കും, മാര്‍ച്ച് 27­-നു ഞായ­റാഴ്ച രാവിലെ 6 മണിക്ക് ഈസ്റ്റര്‍ ശുശ്രൂ­ഷ­കള്‍ ആരം­ഭി­ച്ച്, വിശുദ്ധ കുര്‍ബാ­ന­യോടെ ഹാശാ ആഴ്ച ശുശ്രൂ­ഷ­കള്‍ പൂര്‍ത്തീ­ക­രി­ക്കു­ന്ന­തു­മാ­ണ്.

“വാദെ ദല്‍മീനോ’ എന്ന സുറി­യാനി പദ­ത്തിന് തുറ­മു­ഖ­ത്തേ­ക്കുള്ള പ്രവേശനസ്ഥലം എന്നാണ് അര്‍ത്ഥം. സുറി­യാനി സഭ­യില്‍ എല്ലാ­വര്‍ഷവും ഹാശാ ശുശ്രൂ­ഷ­യോ­ട­നു­ബ­ന്ധിച്ച് നട­ത്തി­വ­രുന്ന ഈ ശുശ്രൂഷ മല­ങ്ക­ര­യില്‍ പഴ­യ­കാ­ലത്ത് ആച­രി­ച്ചു­വ­ന്നി­രു­ന്നു­വെ­ങ്കി­ലും, പില്‍ക്കാ­ലത്ത് നിന്നു­പോ­യി. സുറി­യാനി ഭാഷ­യില്‍ നിന്ന് ഈ ശുശ്രൂഷാക്രമം മല­യാ­ള­ത്തി­ലേക്ക് തര്‍ജ്ജിമ ചെയ്യ­പ്പെ­ട്ടത് സമീ­പ­കാ­ല­ത്താ­ണ്. യാത്തോ­ബായ സുറി­യാനി സഭ­യുടെ പ്രസി­ദ്ധീ­ക­ര­ണ­മായി പബ്ലീഷ് ചെയ്യ­പ്പെട്ട “വാദെ ദല്‍മീനോ’ ശുശ്രൂ­ഷാ­ക്രമം സുറി­യാ­നി­യില്‍ നിന്നു വിവര്‍ത്തനം നട­ത്തി­യി­രി­ക്കു­ന്നത് പന­യ്ക്കല്‍ ശ്ശീബാ അച്ച­നാ­ണ്. സുറി­യാനി സഭ­യുടെ അമേ­രി­ക്കന്‍ അതി­ഭ­ദ്രാ­സ­ന­ത്തിലെ ഒരു ഇട­വ­ക­യില്‍ ഈ ശുശ്രൂഷ നട­ത്ത­പ്പെ­ടു­ന്നത് ഇദം­പ്ര­ഥ­മ­മാ­ണ്.

വാണാക്യൂ സെന്റ് ജയിംസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തി­നാണ് ഈ അസു­ലഭ ഭാഗ്യം കൈവ­ന്നി­രി­ക്കു­ന്ന­ത്. മാര്‍ച്ച് 20­-നു ഞായ­റാഴ്ച വൈകു­ന്നേരം 6 മണിക്ക് സന്ധ്യാ­പ്രാര്‍ത്ഥ­ന­യ്ക്കു­ശേഷം വാദെ ദല്‍മീ­നോ­യുടെ ശുശ്രൂഷ നട­ക്കും. ശുശ്രൂഷാ മധ്യേ പള്ളി­ക്കു­ചുറ്റും പ്രദ­ക്ഷി­ണ­വും, ദേവാ­ല­യ­ത്തിനു പുറ­ത്തു­വെ­ച്ചുള്ള വി. സുവി­ശേ­ഷ­വാ­യ­നയും നട­ക്കു­ന്ന­താ­ണ്. അതി­നു­ശേഷം ദേവാ­ല­യ­ത്തിന്റെ പ്രധാന വാതില്‍ മുട്ടി­തു­റന്ന് പള്ളി­ക്ക­കത്ത് പ്രവേ­ശിച്ച് ശുശ്രൂഷ പൂര്‍ത്തീ­ക­രി­ക്ക­പ്പെ­ടും.

വാദെ ദല്‍മീ­നോ­യുടെ ശുശ്രൂഷയിലും ഹാശാ ആഴ്ച­യുടെ പ്രത്യേക ശുശ്രൂ­ഷ­ക­ളിലും പങ്കെ­ടുത്ത് അനു­ഗ്ര­ഹ­ങ്ങള്‍ പ്രാപി­ക്കാന്‍ എല്ലാ വിശ്വാ­സി­ക­ളേയും സാദരം ക്ഷണി­ച്ചു­കൊ­ള്ളു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ഫാ. ആകാശ് പോള്‍ (770 855 1992), പൗലോസ് കെ. പൈലി (വൈസ് പ്രസി­ഡന്റ്) 201 218 7573, രഞ്ചു സ്കറിയ (സെ­ക്ര­ട്ട­റി) 973 906 5515, എല്‍ദോ വര്‍ഗീസ് (ട്ര­സ്റ്റി) 862 222 0252.

LEAVE A REPLY

Please enter your comment!
Please enter your name here