മോഹന്‍ലാല്‍ അന്ധന്റെ വേഷം ചെയ്യുന്ന പ്രിയദര്‍ശന്‍ ചിത്രമായ ഒപ്പത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ആരോ ഒരാള്‍ ഒപ്പമുണ്ട്, നിഴല്‍ പോലെ എന്നതാണ് ചിത്രത്തിന്റെ ക്യാച്ച്‌വേഡ്.
കൊച്ചിയിലും ഊട്ടിയിലുമായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഓണത്തിന് തിയ്യറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
വിമല രാമനും സഞ്ജിത ഷെട്ടിയുമാണ് നായികമാര്‍. വിമല രാമന്‍ കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തി. മോഹന്‍ലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ ത്രില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വിമല പങ്കുവച്ചിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡിയായ പ്രിയനും മോഹന്‍ലാലും രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here