ന്യൂയോർക്ക്: നവമ്പർ 20: 2021 ലെ ന്യൂയോർക്ക് കർഷകശ്രീ – പുഷപശ്രീ അവാർഡുകൾ, ക്വീൻസിലെ  സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ MLA വിതരണം ചെയ്തു. കർഷകപാരമ്പര്യത്തിൽ ജനിച്ചുവീണ തനിക്കു കുടിയേറ്റ ഭൂമിയിൽ മലയാളികൾ കൃഷിയോട് കാണിക്കുന്ന സ്നേഹത്തിനു മുന്നിൽ തൽവാങ്ങുന്നു എന്ന് മാണി സി. കാപ്പൻ പറഞ്ഞു.

താനെന്നും ഒരു മത്സരവേദിയിൽ ആനന്ദം അനുഭവിക്കുന്ന വ്യക്തിയായിരുന്നു. കേരളത്തിലെ സ്പോർട്സിൽ തന്റേതായ ഇടം നേടാനായത് നിരന്തരമായ പരിശ്രമം മൂലമായിരുന്നു. തോൽവികൾ വിജയത്തിലേക്കുള്ള കുറുക്കുവഴിയല്ല; വിജയത്തിൽ എത്താനുള്ള പരിശ്രമങ്ങൾക്ക് ഉത്തേജനം നൽകുകയാണ് ഉണ്ടായത്. ചുരുങ്ങിയ സമയത്തിൽ വളരെകാര്യങ്ങൾ പാലായിൽ ചെയ്യാനായി എന്നത് ആർക്കും മറച്ചുവെക്കാനാവില്ല. മണ്ണിനെ സ്നേഹിക്കുന്ന ന്യൂയോർക്കിലെ മലയാളികളോട് ആദരവുണ്ടെന്നും കൃഷിക്കാരനെ ആർക്കും തോൽപ്പിക്കാനാവില്ല എന്നത് സമീപകാലത്തു ഇന്ത്യൻ കർഷക സമരണങ്ങളുടെ വിജയം തെളിയിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി കർഷകരെ കാണണമെങ്കിൽ ന്യൂയോർക്കിൽ വരേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് തോന്നിപോകും, നാട്ടിൽ കൃഷിയിടങ്ങൾ തരിശുഭൂമിയായി മാറിക്കഴിഞ്ഞു. കൃഷികളോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പൂക്കളും. പൂക്കൾക്കും ഇദംപ്രദമായി അവാർഡുകൾ ഏർപ്പെടുത്തിയത് വീടുകളെ  മാത്രമല്ല മനസ്സുകൾക്കും ഭംഗി ഉണ്ടാവാൻ ഉതകും എന്ന് ജന്മഭൂമി പത്രാധിപർ കെ എൻ ആർ നമ്പൂതിരി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. 

ന്യൂയോർക്ക്  കർഷകശ്രീയുടെ ന്യൂയോർക്കിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ, യഥാക്രമം വർഗീസ് രാജൻ (കർഷകശ്രീ 2021), ശോശാമ്മ ആൻഡ്രൂസ് (രണ്ടാം സമ്മാനം), അപ്പുക്കുട്ടൻ ആറ്റുപുറത്തു (മൂന്നാം സമ്മാനം) എന്നിവർ സ്വീകരിച്ചു. ആദ്യമായി സംഘടിപ്പിച്ച പുഷ്ശ്രീ അവാർഡ് യഥാക്രമം ഫിലിപ്പ് ചെറിയാൻ ( പുഷപശ്രീ 2021), ശ്രീദേവി ഹേമചന്ദ്രൻ (രണ്ടാം സമ്മാനം), ജയാ വർഗീസ് (മൂന്നാം സമ്മാനം) എന്നിവർക്ക് നൽകപ്പെട്ടു. 

കഴിഞ്ഞ 12 വർഷങ്ങളായി നിലക്കാതെ വിതരണം ചെയ്യപ്പെടുന്ന അവാർഡുകൾ ന്യൂയോർക്കിലെ കൃഷിയിടങ്ങൾ സമ്പന്നവും ചൈയ്തന്യവും ആക്കാൻ സാധിക്കുന്നുണ്ട് എന്ന് കർഷകശ്രീ സംഘാടകൻ ഫിലിപ്പ് മഠത്തിൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മലയാളി എവിടെച്ചെന്നാലും മണ്ണിന്റെ കൂട്ടാളിയാണ്, അതിരുകളിളില്ലാത്ത  മതിലുകളില്ലാത്ത മണ്ണിൽ സ്വർഗ്ഗം തീർക്കുന്ന മനസ്സാണ് അവൻറെതെന്നു യോഗം ആരംഭിച്ചുകൊണ്ടു കോരസൺ വർഗീസ് പറഞ്ഞു. ഒക്കെ വിട്ടുപോരേണ്ടിവന്ന അവസ്ഥയിൽ എന്നും മനസ്സിൽ തന്റെ ഒരുപിടി മണ്ണ്, എന്നും അവനതു ഹരമായിരുന്നു. ഇപ്പോൾ മണ്ണുമാത്രമേ ഹരമായുള്ളൂ, അവിടുത്തെ മലയാളികളുടെ മനസ്ഥിതിയോടു വെറുപ്പാണെന്നു കോരസൺ കൂട്ടിച്ചേർത്തു. ബിജു കൊട്ടാരക്കര എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

 രാജു എബ്രഹാം സണ്ണി പണിക്കർ, അലക്സാണ്ടർ കൊല്ലശ്ശേരിൽ, ജോർജ്ജ് കൊട്ടാരം, ജോർജ്ജ്കുട്ടി, തോമസ് കോലടി, രാജൻ കോലടി എന്നിവർ നേതൃത്വം നൽകി. പോൾ കറുകപ്പള്ളിൽ, താജ് മാത്യു, ലീല മാരേട്ട്, ബിനോയ്, ഡെൻസിൽ ജോർജ്ജ്, സിബി ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here