ഡാലസ്: ഇന്‍ഡോ- അമേ­രി­ക്കന്‍ പ്രസ്ക്ല­ബ് ടെക്‌സസ് ചാപ്റ്റ­റിന്റെ പ്രവര്‍ത്തനം കൂടു­തല്‍ വിപു­ലീ­ക­രി­ക്കു­ന്ന­തി­നായി ഡാല­സിലും ഹൂസ്റ്റ­ണിലും പുതിയ ചാപ്റ്റു­കള്‍ രൂപീ­ക­രി­ക്കാന്‍ തീരു­മാ­നി­ച്ച­തിന്റെ അടി­സ്ഥാ­ന­ത്തില്‍ ഡാലസ് കേന്ദ്ര­മായി രൂപം­കൊണ്ട ചാപ്റ്റ­റിന്റെ ഉദ്ഘാ­ടനം നാഷ­ണല്‍ എക്‌സി­ക്യൂ­ട്ടീവ് വൈസ് പ്രസി­ഡന്റ് ഡോ. മാത്യൂ ജോയ്‌സ് നിര്‍വ­ഹി­ച്ചു. ഇര്‍വിംഗ് പസന്ത് ഓഡി­റ്റോ­റി­യ­ത്തില്‍ വച്ചു നടന്ന ചട­ങ്ങില്‍ സംഘ­ട­ന­യുടെ ഡയ­റ­ക്ടര്‍ ബോര്‍ഡ് അംഗം ഷാജി രാമ­പുരം അധ്യ­ക്ഷ­ത­വ­ഹി­ച്ചു.

2016- 17 -ലെ ഇന്‍ഡോ­ഡ- അമേ­രി­ക്കന്‍ പ്രസ്ക്ലബ് ഡാലസ് ചാപ്റ്റര്‍ ഭാര­വാ­ഹി­ക­ളായി സാം മത്തായി (പ്ര­സി­ഡന്റ്), പ്രൊഫ. ജോയി പുല്ലാ­ട്ടു­മ­ഠം, ഏലി­ക്കുട്ടി ഫ്രാന്‍സീ­സ്, രാജു തര­കന്‍ (വൈസ് പ്രസി­ഡന്റു­മാര്‍), ദീപക് കൈത­ക്ക­പ്പുഴ (ജ­ന­റല്‍ സെക്ര­ട്ട­റി), സാബു ചെറി­യാന്‍ (ജോ­യിന്റ് സെക്ര­ട്ട­റി), വില്‍സണ്‍ തര­കന്‍ (ട്ര­ഷ­റര്‍), ഷാജി മണി­യാ­ട്ട്, മീനാ നിബു, തോമസ് രാജന്‍, രവി എട­ത്വ, സുജന്‍ കാക്ക­നാ­ട്, ചെറി­യാന്‍ അല­ക്‌സാ­ണ്ടര്‍ എന്നി­വരെ എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി അംഗ­ങ്ങ­ളായി തെര­ഞ്ഞെ­ടു­ത്തു.

സമ്മേ­ള­ന­ത്തില്‍ വിശി­ഷ്ടാ­തി­ഥി­യായി പങ്കെ­ടുത്ത വേള്‍ഡ് മല­യാളി കൗണ്‍സില്‍ അമേ­രിക്ക റീജി­യന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തല­ച്ചെ­ല്ലൂര്‍ പ്രസ് ക്ലബിന്റെ ഇതു­വ­രെ­യുള്ള വളര്‍ച്ച­യിലും പ്രവര്‍ത്ത­ന­ത്തിലും സന്തുഷ്ടി അറി­യി­ക്കു­കയും പുതിയ ഭാര­വാ­ഹി­കളെ അനു­മോ­ദി­ക്കു­കയും ആശം­സകള്‍ അര്‍പ്പി­ക്കു­ക­യും­ചെ­യ്തു.

സമ്മേ­ള­ന­ത്തില്‍ പങ്കെ­ടു­ത്ത­വര്‍ക്ക് ദീപക് കൈത­ക്ക­പ്പുഴ നന്ദി രേഖ­പ്പെ­ടു­ത്തി. രണ്ടു മാസ­ത്തി­ലൊ­രി­ക്കല്‍ സെമിനാറു­കളും വര്‍ക്ക്‌ഷോ­പ്പു­കളും നടത്തി മാധ്യ­മ­രം­ഗ­ത്തു­ള്ള­വരെ പ്രോത്സാ­ഹി­പ്പി­ക്കു­വാനും സമ്മേ­ളനം തീരു­മാ­നി­ച്ചു.

image

LEAVE A REPLY

Please enter your comment!
Please enter your name here