ഡെന്‍വര്‍ (കൊള­റാഡോ) : ഫോമ­യുടെ അംഗ­സം­ഘ­ട­ന­ക­ളില്‍ ഒന്നായ കേരള അസോ­സി­യേ­ഷന്‍ ഓഫ് കൊള­റാ­ഡോ­യുടെ മുന്‍ പ്രസി­ഡന്റ് കൂടി­യായ റോബിന്‍ ജോണിനെ ഫോമ­യുടെ നാഷ­ണല്‍ കമ്മ­റ്റി­യം­ഗ­മായി ഐക്യ­കണ്‌ഠേന നാമ­നിര്‍ദ്ദേശം ചെയ്തു­.

റോബിന്‍ പ്രസി­ഡന്‍ായിരിക്കുന്ന കാല­ഘ­ട്ട­ത്തില്‍ സര്‍ക്കാ­രില്‍ നിന്ന് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അസോ­സി­യേ­ഷന് കിട്ടു­ക­യു­ണ്ടാ­യി. 35 വര്‍ഷ­മായി പ്രവര്‍ത്തി­ക്കുന്ന അസോ­സി­യേ­ഷന്റെ ചരി­ത്ര­ത്തില്‍ സുവര്‍ണ്ണ ലിപി­ക­ളി­ലെ­ഴുതി ചേര്‍ക്ക­പ്പെട്ട കമ്മ­റ്റി­യാ­യി­രുന്നു റോബിന്‍ ജോണിന്റെ നേതൃ­ത്വ­ത്തില്‍ അന്നു­ണ്ടാ­യി­രു­ന്ന­ത്.

ഫോമ വെസ്റ്റേണ്‍ റീജി­യന്റെ ഭാഗ­മായ കൊള­റാ­ഡോ­യില്‍ നിന്നും ആദ്യ­മാ­യാണ് ദേശീയ കമ്മ­റ്റി­യി­ലേക്ക് ഒരു പ്രതി­നിധി കടന്നു വരു­ന്ന­ത്. റോബിന്‍, ഡെന്‍വ­റിലെ അറോ­റ­യില്‍ കുടും­ബ­ത്തോ­ടൊപ്പം താമ­സി­ക്കു­ന്നു.

കേരള അസോ­സി­യേ­ഷന്‍ ഓഫ് കൊള­റാ­ഡോ­യുടെ പ്രസി­ഡന്റ് തോമസ് ജോണ്‍, സെക്ര­ട്ടറി സിജു ചൊല്ല­മ്പാട്ട് എന്നി­വ­ര­ട­ങ്ങു­ന്ന­ കമ്മ­റ്റി­യാണ് റോബിന്‍ ജോണിന്റെ പേര് ഫോമ നാഷ­ണല്‍ കമ്മ­റ്റി­യി­ലേക്ക് നിര്‍ദ്ദേശി­ച്ച­ത്.

image

image

LEAVE A REPLY

Please enter your comment!
Please enter your name here