കലാഭവൻ മണിയുടെ സുഹൃത്തുകൾക്കെതിരെ കൊലക്കേസ് എടുക്കണമെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. സുഹൃത്തുക്കൾ എന്തിനിത് ചെയ്തുവെന്ന് മണിയുടെ കുടുംബം രാസപരിശോധനാഫലം പുറത്തുവന്നതിനെത്തുടർന്ന് മനോരമ ന്യൂസിനോട് പ്രതികരിച്ചു. മണി രാവിലെ ചോര ഛർദിച്ചുവെന്നാണ് അറിഞ്ഞത്. എന്തുകൊണ്ടാണ് ആശുപത്രിയിൽ ഉടനെ കൊണ്ടുപോകാതിരുന്നതെന്നും കുടുംബം ചോദിക്കുന്നു. സാബുവിന്റെ മൊഴികളിൽ സംശയമുണ്ട്. മുരുകൻ കൊലക്കേസിൽ ഉൾപ്പെട്ടയാളാണ്. മുരുകനോട് വരരുതെന്ന് പലവട്ടം പറഞ്ഞിരുന്നുവെന്നും മണിയുടെ കുടുംബം പറഞ്ഞു.

കലാഭവൻ മണിയുടെ ആന്തരിക അവയവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് കുടുംബത്തിന്റെ പ്രതികരണം. കീടനാശിനി, മെതനോൾ, എതനോൾ എന്നിവയുടെ‌ അംശം മണിയുടെ ശരീരത്തിൽ കണ്ടെത്തി. കാക്കനാട് ലബോറട്ടറിയിൽ നടന്ന പരിശോധനയിലാണ് ഫലം പുറത്തുവന്നത്.

ക്ളോർപൈറിഫോസ് എന്ന കീടനാശിനിയാണ് മണിയുടെ ഉള്ളിൽചെന്നത്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കീടനാശിനിയാണിത്. മെതനോളിന്റെ അളവ് ശരീരത്തിൽ തീരെ കുറവാണെന്നും ഇത് ചികിൽസയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോർട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here