പി പി ചെറിയാന്‍

മിഷിഗണ്‍ ഹൈസ്‌കൂളില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി നവംബര്‍ 30 ചൊവ്വാഴ്ച നടത്തിയ വെടിവെപ്പില്‍ മൂന്നു സഹപാഠികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഒരു അധ്യാപകനും ഉള്‍പ്പെടുന്നു.

വൈകിക്കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് 16 വയസ്സുള്ള ഒരാണ്‍കുട്ടിയും 17ഉം 14ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 വയസ്സുള്ള വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതായി ഓക്ക് ലാന്‍ഡ് കൗണ്ടി ഷെരീഫ് മൈക്കിള്‍ ജി മെക്കമ്പി പറഞ്ഞു.

വിദ്യാര്‍ത്ഥി സഹപാഠികള്‍ക്ക് നേരെ പതിനഞ്ചിനും ഇരുപതിനും ഇടയില്‍ തവണ നിറയൊഴിച്ചതായി പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഒരു സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്ണും തിരകളും കണ്ടെത്തിയതായി ഷെരീഫ് പറഞ്ഞു.

സംഭവത്തിന് ഉത്തരവാദിയായ വിദ്യാര്‍ത്ഥിയുെട മാതാപിതാക്കളും മൈക്കിള്‍ ജി മെക്കമ്പിയും വിദ്യാര്‍ത്ഥിയെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മാതാപിതാക്കളുടെ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥിയെ പോലീസ് ചോദ്യം ചെയ്യൂവെന്നും അറിയിച്ചു.

ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മര്‍ സംഭവത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങളെ ആസ്വസിപ്പിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here