ന്യുയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്ക് മിഴിവുറ്റ പ്രോഗ്രാമുകള്‍ സമ്മാനിച്ച ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് ഇത്തവണ രണ്ടു പ്രോഗ്രാമുകളുമായി വീണ്ടുമെത്തുന്നു. കലാരംഗത്തെ മികവിന്റെ പര്യായമായ സൂര്യ കൃഷ്ണമൂര്‍ത്തിയും പതിനാറംഗ സംഘവും വീണ്ടും അവതരിപ്പിക്കുന്ന സൂര്യ ഫെസ്റ്റിവല്‍, ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന തൈക്കുടം ബ്രിഡ്ജ് സംഗീത ഷോ എന്നിവ.

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഫ്രീഡിയ ചെയര്‍മാന്‍ ഡോ. ഫ്രീമു വര്‍ഗീസ്, മാനേജിംഗ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍ എന്നിവര്‍ നേട്ടങ്ങളിലേക്കുള്ള ഫ്രീഡിയയുടെ മുന്നേറ്റവും ജനങ്ങള്‍ നല്‍കുന്ന സഹകരണവും വിശദീകരിച്ചു.

ഏപ്രില്‍ 5 മുതല്‍ 12 ഉഷോകളാണ് സൂര്യ കൃഷ്ണമൂര്‍ത്തിയും സംഘവും അവതരിപ്പിക്കുക. വിവിധ നഗരങ്ങളില്‍ പള്ളികളും സംഘടനകളും ഷോയുടെ സംഘാടകരായി പ്രവര്‍ത്തിക്കുന്നുവെന്നത് ചാരിതാര്‍ത്ഥ്യം പകരുന്നുവെന്നവര്‍ പറഞ്ഞു. നേരത്തെ നടത്തിയ സൂര്യ ഷോ സാമ്പത്തിക നഷ്ടം വരുത്തി. എന്നാല്‍ മികച്ച കലാപ്രകടനത്തിനു സാമ്പത്തികവശം മാത്രമല്ല തങ്ങള്‍ പരിഗണിക്കുന്നത്.

മാതൃഭൂമിയുടെ കപ്പ ടിവിയില്‍ അവതരിപ്പിച്ചതു മുതല്‍ തൈക്കുടം ബ്രിഡ്ജ് കേരളത്തില്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. പുത്തന്‍ ഡാന്‍സും പാട്ടും ചേര്‍ന്നുള്ള ഹൈയ് വോള്‍ട്ടേജ് പരിപാടിയില്‍ ജനം ഒപ്പം ആടിയും പാടിയും തിമിര്‍ക്കുന്നത്വിവിധ പ്രോഗ്രാമുകളില്‍ കണ്ടു. ഇതി കേരളത്തില്‍ അപൂര്‍വ്വ സംഭവം തന്നെ.

അമേരിക്കന്‍ മലയാളികള്‍ക്കായി വ്യത്യസ്തമായ ഗാനങ്ങളും പരിപാടികളും അവതരിപ്പിക്കും. മെയ് മുതലാണ് തൈക്കുടം ബ്രിഡ്ജ് ഷോ 16 സ്‌ടെജുകലില്‍ അവതരിപ്പിക്കുന്നത്.

ഫ്രീഡിയ നിര്‍മ്മിച്ച സിനിമ ‘ഹലോ നമസ്‌തേ’ വിജയകരമായി കേരളത്തില്‍ ഒരുമാസം പിന്നിട്ടതും സന്തോഷം പകരുന്നുവെന്നു ഡോ. ഫ്രീമു പറഞ്ഞു. ചിക്കാഗോയിലുള്ള ജയന്‍ മുളങ്ങാടാണ് കൃഷ്ണ പൂജപ്പുരയുടെ തിരക്കഥ സിനിമയാക്കിയത്. ഒരു പ്രസ്‌ക്ലബ് കണ്‍വന്‍ഷനില്‍ വെച്ചാണ് ജയന്‍ കഥയുമായി തന്നെ സമീപിച്ചതെന്നു ഡോ. ഫ്രീമു വര്‍ഗീസ് പറഞ്ഞു. നാലു വര്‍ഷത്തോളമെടുത്തു സിനിമ പുറത്തിറങ്ങാന്‍. ഏറെ സമയവും മാനസീക സമ്മര്‍ദ്ദവുമുള്ള കാര്യമാണ് സിനിമാ നിര്‍മ്മാണം. ചെലവും ഉദ്ദേശിക്കുന്നിടത്തു നില്‍ക്കില്ല. എന്തെങ്കിലും കുഴപ്പം വന്നാല്‍ സിനിമ പുറത്തിങ്ങില്ല. അതിനാല്‍ അടുത്ത പ്രൊഡക്ഷനെപ്പറ്റി ചിന്തിച്ചിട്ടില്ല.

പത്ര സമ്മേളനത്തില്‍ വച്ച ട്രൈസ്റ്റേറ്റ് മേഖലയിലെ ഷോയുടേ കിക്ക് ഓഫും നടത്തി. ആനി ലിബു (മീഡിയ കണക്റ്റ്), സജി ഏബ്രഹാം (ഹെഡ്ജ് ഫണ്ട്) സഞ്ജു ചെറിയാന്‍, വിജി ജോണ്‍ (ഇവന്റ് കാറ്റ്‌സ്) തുടങ്ങിയവര്‍ കിക്ക് ഓഫില്‍ പങ്കെടുത്തു

image

image image

LEAVE A REPLY

Please enter your comment!
Please enter your name here