കലാഭവൻ മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം. ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെയും മിഥൈൽ ആൽക്കഹോളിന്റെയും അംശം കണ്ടെത്തിയത്. മണി മദ്യപിച്ചിരുന്നതായും പരിശോധനഫലം വ്യക്തമാക്കുന്നു. പരിശോധന ഫലത്തിലെ വിവരങ്ങൾ മനോരമ ന്യൂസാണ് പുറത്തുവിട്ടത്.

കൊച്ചി കാക്കനാട് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ രാസപരിശോധനാഫലം കലാഭവൻ മണിയുടെ മരണത്തെ കൂടുതൽ ദുരൂഹമാക്കുകയാണ്. മരണത്തിൽ സംശയമുണ്ടെന്ന് മണിയുടെ സഹോദരൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് രാസപരിശോധന റിപ്പോർട്ട് പുറത്തുവന്നത്. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്ലോർപൈറിഫോസ് എന്ന കീടനാശിനിയുടെ അംശമാണ് കണ്ടെത്തിയത്. ഇതിന് പുറമെ വിഷമദ്യമായ മീഥൈൽ ആൽക്കഹോളിന്റെ അളവും ഇഥൈൽ ആൽക്കഹോളിന്റെ അവളും കണ്ടെത്തിയിട്ടുള്ളത്.

മീഥൈൽ ആൽക്കഹോളിന്റെ അളവ് ശരീരത്തിൽ കുറവാണെന്നും ഇത് ചികിൽസയിലൂടെ കുറഞ്ഞതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കലാഭവൻ മണി മദ്യപിച്ചിരുന്നെന്ന് വ്യക്തമാകുന്നുണ്ടെങ്കിലും മീഥൈൽ ആൽക്കഹോളും കീടനാശിനിയും ഉള്ളിൽ ചെന്നത് മദ്യത്തിലൂടെയാണോ എന്നതിന് സ്ഥിരീകരണമില്ല. വ്യാജമദ്യത്തിന് വീര്യം കൂട്ടാൻ കീടനാശിനി ഉപയോഗിക്കുന്നുണ്ട് എക്സൈസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ക്ലോർപൈറിഫോസ് ഇത്തമൊരു കീടനാശിനിയാണോയെന്ന് അവർക്കും തീർച്ചയില്ല.
റിപ്പോർട്ട് പുറത്തു വന്നതോടെ കലാഭവൻ മണി മദ്യപിച്ചിരുന്നില്ലെന്നും ബിയർ മാത്രമാണ് കുടിച്ചിരുന്നതെന്നുമുള്ള സുഹൃത്തുക്കളുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു. മരണത്തിന് മണിയുടെ ഔട്ട് ഹൗസ് വൃത്തിയാക്കി തെളിവ് നശിപ്പിച്ച ഉപയോഗിച്ചി അരുൺ, വിപിൻ, മുരുകൻ എന്നീ സഹായികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here