വിസ്‌കോണ്‍സിന്‍ ലൈബ്രറിക്ക് സമീപം 87 വയസ്സുകാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച് പതിനാലു വയസ്സുകാരന്‍. പീഡനത്തിനു ശേഷം പതിനാലുകാരന്‍ വയോധികയുടെ കാര്‍ മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു. നവംബര്‍ 30നാണ് ഈ സംഭവം നടന്നത്. വൗകെഷ പബ്ലിക് ലൈബ്രറിയുടെ മുന്‍പില്‍ വെച്ചാണ് പതിനാലുകാരന്‍ വയോധികയെ ആക്രമിച്ചത്.

പീഡനത്തിനിരയാക്കപ്പെട്ട വയോധിക വിവരം പോലീസിനെ അറിയിക്കുകയും പോലീസ് ഉടന്‍ തന്നെ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പ്രതിക്ക് മില്‍വാക്കി കോമണ്‍ കൗണ്‍സില്‍ പ്രസിഡന്റ് കവലിയര്‍ ജോണ്‍സണുമായി ബന്ധമുള്ളതായും പോലീസ് കണ്ടെത്തി. അതേസമയം ഈ വാര്‍ത്തയില്‍ താന്‍ ദുഃഖിതനും അസ്വസ്ഥനുമാണെന്ന് ജോണ്‍സണ്‍ വാര്‍ത്താ സ്റ്റേഷന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. ആരോപിക്കപ്പെട്ടത് ശരിയാണെന്ന് കണ്ടെത്തിയാല്‍, ഈ പ്രവൃത്തികള്‍ക്ക് പ്രതി ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും ജോണ്‍സണ്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here