സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്‍ കോവിഡ് ബാധിച്ച് മരിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ച ടെക്സസ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക്കിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പാന്‍ഡമിക്കിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളേയും ലോക്ക്ഡൗണിനേയും ശക്തമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ഡാന്‍ പാട്രിക്.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ എന്ത് വില കൊടുത്തും എതിര്‍ക്കണമെന്ന് ഡാന്‍ പാട്രിക്ക് നിര്‍ദ്ദേശിച്ചിരുന്നു. ജീവന്‍ നഷ്ടപ്പെട്ടാലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അനുവദിക്കരുത് എന്നായിരുന്നു ഏഴ് കുട്ടികളുടെ മുത്തച്ഛനായ 71 കാരനായ രാഷ്ട്രീയക്കാരന്‍ പ്രകോപിതനായി പ്രസ്താവിച്ചത്.

‘ഒരു മുതിര്‍ന്ന പൗരനെന്ന നിലയില്‍, നിങ്ങളുടെ കുട്ടികള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി, അമേരിക്കയ്ക്ക് വേണ്ടി അതിജീവനത്തിനായി ഒരവസരം നിങ്ങളുപയോഗിക്കണം എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാതിരിക്കാന്‍ കോവിഡ് ബാധിച്ച് മരിക്കാനും മുതിര്‍ന്ന പൗരന്മാര്‍ തയ്യാറാകണമെന്നുമായിരുന്നു പാട്രിക് നിര്‍ദ്ദേശിച്ചത്.

അടിസ്ഥാനപരമായി ഈ രോഗം നിങ്ങളുടെ ജീവന്‍ അപഹരിച്ചേക്കാം എന്നാണ് പറയുന്നത്, എന്നാല്‍ അത് നിങ്ങളെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമേയല്ലെന്നും ഫോക്‌സ് ന്യൂസ് അഭിമുഖത്തിനിടെ പാട്രിക് പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് മരണത്തേക്കാള്‍ മോശമായ എന്തെങ്കിലും ഉണ്ടോ എന്നായിരുന്നു ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ മറുചോദ്യം.

അതേസമയം താന്‍ നേരത്തേ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും പാട്രിക് വെളിപ്പെടുത്തിയിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പതിവ് വിമര്‍ശകനായ പാട്രിക് ഇപ്പോള്‍ കോവിഡ് പൊസിറ്റീവാണ്. കോവിഡ് പോസിറ്റാവായ അദ്ദേഹം ഹ്യൂസ്റ്റണിലെ വീട്ടില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കോവിഡ് ല്ക്ഷണങ്ങള്‍ വളരെ നേര്‍ത്തതാണെന്നും നെഗറ്റീവായ ശേഷം അടുത്തയാഴ്ച തന്റെ പതിവ് ഷെഡ്യൂളിലേക്ക് മടങ്ങാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നതായും പാട്രികിന്റെ ഓഫീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here