കാര്‍ മോഷണം തടയാന്‍ ശ്രമിച്ച പോലീസ് ഓഫീസറെ വെടിവെച്ചു കൊന്നു പതിനെട്ടുകാരി. ക്ലീവ്ലാന്‍ഡ് പോലീസ് ഓഫീസറായ ഷെയ്ന്‍ ബാര്‍ട്ടേക്ക് എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്. ഗാര്‍ഫീല്‍ഡ് ഹൈറ്റ്സിലെ താമര യുണീക് മക്ലോയ്ഡ് എന്ന പതിനെട്ടുകാരിയാണ് കൊലപാതകം നടത്തിയത്. ക്ലീവ്ലാന്‍ഡിന്റെ വെസ്റ്റ് സൈഡിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വെച്ചാണ് കൊലപാതകം നടന്നത്.

ഓഫ് ഡ്യൂട്ടിയിലായിരുന്ന ബാര്‍ട്ടേക്കിന്റെ കാര്‍ അപ്പാര്‍ട്ട്‌മെന്‍രിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇവിടെയത്തിയ മക്ലോയ്ഡ് ഈ കാര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനായ ബാര്‍ട്ടെക് സ്ഥലത്തെത്തുകയും എതിര്‍ക്കുകയുമായിരുന്നു. ഇതോടെ മക്ലോയ്ഡ് കയ്യിലുണ്ടായിരുന്ന തോക്കുപയോഗിച്ച് പോലീസ് ാേഫീസറെ വെടിവെച്ച് വീഴ്ത്തിയ ശേഷം കാറുമായി കടന്നുകളഞ്ഞു.

പിന്നീട് പോലീസ് പ്ിന്തുടരുന്നതിനിടെ മോഷ്ടിച്ച കാര്‍ യുവതി സുഹൃത്തായ ആന്റണി ബട്ലര്‍ ജൂനിയറിന് നല്‍കി. ഇയാള്‍ കാറുമായി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞെങ്കിലും ഒരു മതിലില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മോഷണത്തിനു സഹായിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പോലീസ് ഓഫീസറായ ബാര്‍ട്ടെക്കിന് നേരെ താന്‍ രണ്ട് പ്രാവശ്യം നിറയൊഴിച്ചതായി യുവതി അസിസ്റ്റന്റ് കുയാഹോഗ കൗണ്ടി പ്രോസിക്യൂട്ടര്‍ ജോസ് ടോറസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയോട് പറഞ്ഞു. 2019ലാണ് ബാര്‍ട്ടെക് പോലീസില്‍ ജോയിന്‍ ചെയ്തത്. ഉദ്യോഗസ്ഥനെ വെടിവയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക് ബാര്‍ടെക്കിന്റെ മോഷ്ടിച്ച കാറില്‍ നിന്ന് കണ്ടെടുത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here