ഫിലഡല്‍ഫിയ: പുതിയ പോലീസ് കമ്മീഷ്ണറായി ചുമതലയേറ്റ റിച്ചര്‍ഡ് റോസ്സിന് ഊഷ്മളമായ സ്വീകരണം നല്‍കി.
WHYY T.V. Studio Banquet hall ല്‍ നടന്ന സമൂഹത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
മുന്‍ പോലീസ് കമ്മീഷ്ണര്‍ ചാള്‍സ്, റാംസി, ഫ്രാറ്റേര്‍ണല്‍ ഓര്‍ഡര്‍ ഓഫ് പോലീസ് പ്രസിഡന്റ് ജോണ്‍ മക്‌നെസ്ബി, മുന്‍സിപ്പല്‍ കോര്‍ട്ട് ജഡ്ജ് ജെയിംഡിലിയോണ്‍, ഡെപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ ഉള്‍പ്പെടെ നിരവധി ചീഫ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു.
കമ്മീഷ്ണര്‍ റിച്ചര്‍ഡ് റോസ്റ്റ് സ്വീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് സിറ്റിയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് എല്ലാ നൂതന സാങ്കേതിക വിദ്യകളും ഉപയോഗിക്കുമെന്നും ബോഡി ക്യാമറ കൂടുതലായി ഉപയോഗിക്കുന്നും വ്യക്തമാക്കി.
ഇന്‍ഡ്യന്‍ സമൂഹത്തില്‍ നിന്ന് പങ്കെടുത്തവരോട് സൗഹൃദം പങ്കിടാനും കമ്മീഷ്ണര്‍ മറന്നില്ല.
ഏഷ്യന്‍ ഫെഡറേഷന്റെ സഹകരമത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ.മാന്‍ സു പാര്‍ക്ക്, ഇന്‍ഡ്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് അലക്‌സ് തോമസ്, ജോബി ജോര്‍ജ്, സുധകര്‍ത്ത അറ്റോര്‍ണി ജോസ കുന്നേല്‍, സജി കരിങ്കുറ്റി, വത്സജോസ് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 20നായിരുന്നു സമ്മേളനം.

LEAVE A REPLY

Please enter your comment!
Please enter your name here