വര്‍ഷങ്ങളോളം കീഴുദ്യോഗസ്ഥയുമായി സെക്‌സ് ചാറ്റ് നടത്തിയ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റിനെ അധികൃതര്‍ പുറത്താക്കി. യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ഇമെയില്‍ ഐഡി ഉപയോഗിച്ച് സെക്‌സ് ചാറ്റ് നടത്തിയതിനാണ് മിഷിഗണ്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മാര്‍ക്ക് ഷ്‌ലിസെലിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

യൂണിവേണ്‌സിറ്റിയിലെ ഒരു സ്റ്റാഫുമായി ഡോ. ഷ്‌ലിസെലിന് ബന്ധമുണ്ടെന്നും ഇവര്‍ സന്ദേശങ്ങള്‍ കൈമാറുന്നത് യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക ഐഡി വഴിയാണെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. ഷ്‌ലിസെലിനെ പുറത്താക്കിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here