ന്യൂയോര്‍ക്ക്: അമേ­രി­ക്ക­യിലെ മല­യാളി പ്രവാ­സി­ക­ളുടെ മനം­ക­വര്‍ന്ന പ്രതി­ഭാ­ധ­ന­നായ കലാ­കാ­രന്‍ കലാ­ഭ­വന്‍ മണി­യുടെ ദീപ്ത­സ്മ­ര­ണ­കള്‍ക്കു മുന്നില്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍­ഐ­ലന്റ് മല­യാളി സമൂഹം അശ്രു­പൂ­ജ­കള്‍ അര്‍പ്പി­ക്കു­ന്ന­തായി സ്റ്റാറ്റന്‍­ഐ­ലന്റ് മല­യാളി അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാമു­വേല്‍ കോശി കോടി­യാട്ട് അറി­യി­ച്ചു. കല­യുടെ എല്ലാ മേഖ­ല­യിലും വ്യക്തി­മുദ്ര പതി­പ്പിച്ച അദ്ദേ­ഹ­ത്തിന്റെ വേര്‍പാട് മല­യാ­ളത്തെ സ്‌നേഹി­ക്കുന്ന ഏവ­രു­ടേയും വ്യക്തി­പ­ര­മായ നഷ്ടം­കൂ­ടി­യാ­ണ്. പിറന്ന നാട്ടില്‍നി­ന്ന­കന്ന് വിദൂ­ര­ദേ­ശത്ത് ജീവി­തം­ക­രു­പ്പി­ടി­പ്പി­ക്കുന്ന നമ്മെ ഗൃഹാ­തു­ര­സ്മ­ര­ണ­ക­ളു­ണര്‍ത്തി കല­യുടെ മാസ്മ­രിക ലോക­ത്തേക്ക് കൂട്ടി­ക്കൊ­ണ്ടു­പോ­യി­രുന്ന കലാ­ഭ­വന്‍ മണി നാടന്‍പാ­ട്ടു­കള്‍ പാടി­യും, സ്വഭാ­വ­ന­ട­നാ­യും, വില്ല­നായും അഭ്ര­പാ­ളി­ക­ളില്‍ തിള­ങ്ങിയും നമ്മുടെ ഹൃദ­യ­ഭി­ത്തി­ക­ളില്‍ സ്‌നേഹ­ക്കൂ­ടൊ­രു­ക്കിയ പ്രിയ­ങ്ക­ര­നാ­യി­രു­ന്നു. അദ്ദേ­ഹ­ത്തിന്റെ ആത്മാ­വിന് നിത്യ­ശാന്തി നേരു­ന്ന­തോ­ടൊപ്പം ദുര്‍ഖാര്‍ത്ത­രായ കുടും­ബാം­ഗ­ങ്ങ­ളുടെ തീവ്ര­ദു­ഖ­ത്തില്‍ പങ്കു­ചേ­രു­ന്ന­തായും സാമു­വേല്‍ കോശി അറി­യി­ച്ചു.

വലി­യൊരു കലാ­കാ­രന്റെ വേര്‍പാ­ടി­നൊപ്പം ഉയര്‍ന്നു­വന്ന ദുരൂ­ഹത ഞെട്ട­ലു­ള­വാ­ക്കു­ന്ന­തായും, കലാ­ഭ­വന്‍ മണി­യുടെ മര­ണ­ത്തിന്റെ യഥാര്‍ത്ഥ­കാ­രണം കണ്ടെത്തി സത്യം പുറ­ത്തു­കൊ­ണ്ടു­വ­രാന്‍ സത്വര നട­പ­ടി­കള്‍ കൈക്കൊ­ള്ളു­മെന്നു പ്രതീ­ക്ഷി­ക്കു­ന്ന­തായി മല­യാളി അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സാമു­വേല്‍ കോശി, റോഷന്‍ മാമ്മന്‍ (സെ­ക്ര­ട്ട­റി), ജോര്‍ജ് പീറ്റര്‍ (ട്ര­ഷ­റര്‍), സണ്ണി കോന്നി­യൂര്‍ (വൈസ് പ്രസി­ഡന്റ്), ആന്റോ ജോസഫ് (ജോ­യിന്റ് സെക്ര­ട്ട­റി) എന്നി­വര്‍ സംയുക്ത പ്രസ്താ­വ­ന­യി­ലൂടെ അഭ്യര്‍ത്ഥി­ച്ചു. ബിജു ചെറി­യാന്‍ (ന്യൂ­യോര്‍ക്ക്) അറി­യി­ച്ച­താ­ണി­ത്.

LEAVE A REPLY

Please enter your comment!
Please enter your name here