പി പി ചെറിയാന്‍

പ്രൊഫ.പൂര്‍ണ്ണിമ പത്മനാഭന് എന്‍എസ്.എഫ്. കാരിയന്‍ അവാര്‍ഡ് റോച്ചസ്റ്റര്‍ (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫ: പൂര്‍ണിമ പത്മനാഭന് നാഷ്ണല്‍ ഫൗണ്ടേഷന്‍ കരിയര്‍ (NSF) അവാര്‍ഡ് നല്‍കിയതായി റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പത്രപ്രസ്താവനയില്‍ അറിയിച്ചു. കെമിക്കല്‍ എന്‍ജീനിയര്‍ എന്ന നിലയില്‍ ഏറ്റവും ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിനാണ് അവാര്‍ഡ്.

ബയോ മെഡിക്കല്‍ ഡവലപ്‌മെന്റിനായി 5 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് 478 476 ഡോളറാണ് അവാര്‍ഡായി ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിടെക്ക് ബിരുദവും, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ പിച്ച്ഡി ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് കോര്‍മല്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

അലീസ്. എച്ച് കുക്ക് ആന്റ് കോണ്‍സ്റ്റന്റ്‌സ് ഇ. കുക്ക് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങളും പൂര്‍ണ്ണിമയെ തേടിയെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അസിസ്റ്റന്റ് പ്രൊഫസറാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here