ഷിക്കാഗോ: മൗലിയില്‍ മയില്‍­പീലി ചൂടിയ മഞ്ഞപ്പട്ടാംബരം ചുറ്റിയ ഉണ്ണിക്കണ്ണനെ കണികണ്ടുണരുവാന്‍ ഒരു വിഷുക്കാലം കൂടി വരവായി. ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ മാസം 10, ഞായറാഴ്ച ഉച്ചയ്ക്ക് 1 :30 ന് ലെമണ്ട് ഹിന്ദു ടെമ്പിളി­ലെ സാമ രതി ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

മലയാള നാടിന്റെ മധുരതരമായ ഗൃഹാതുരത്വം നിറഞ്ഞ അനവധി കലാസന്ധ്യകള്‍ ഷിക്കാഗോയിലെ കലാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ള കലാക്ഷേത്ര കുടുംബം വൈവിധ്യ മാര്‍ന്ന കലാ പരിപാടികളാണ് ഈ വര്‍ഷവും ഒരുക്കിയിട്ടുള്ളത്. ഷിക്കാഗോയിലെ പ്രശസ്തരും, പ്രഗല്‍ഭരുമായ കലാകാരുടെ വിവിധ പരിപാടികള്‍ക്ക് പുറമേ, വിഷുക്കണി, വിഷുക്കൈനീട്ടം, കലാക്ഷേത്ര ടീമിന്റെ പഞ്ചവാദ്യം, ചെണ്ടമേളം, പരമ്പരാഗത രീതിയില്‍ തയാറാക്കപ്പെടുന്ന വിഷു സദ്യ തുടങ്ങിയവ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: chicagokalakshtera@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here