സുമോദ് തോമസ് നെല്ലിക്കാല

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷനും (എച്ച് എം എ) ഫൊക്കാനയും ചേര്‍ന്നൊരുക്കിയ ടാക്‌സ് 2020 സിമ്പോസിയം വിജയകമായതായി ഹ്യൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രെസിഡന്റ് ഷീല ചേറു അറിയിച്ചു. വര്‍ഷത്തിലധികം ടാക്‌സ് കണ്‍സള്‍ട്ടന്‍സിയില്‍ പ്രവര്‍ത്തന പരിചയമുള്ള ജോസഫ് കുരിയപ്പുറമായിരുന്നു അവതാരകന്‍. ഫൊക്കാനയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ അദ്ദേഹത്തിന്റെ ലളിതമായ രീതിയിലും കര്‍മ്മ ബോധത്തോടെയുള്ള അവതരണ ശൈലി കേള്‍വിക്കാരെ പിടിച്ചിരുത്തിയതായി ഷീല ചേറു പറഞ്ഞു.

ജനുവരി 24 നു ടാക്‌സ് സീസണ്‍ ആരംഭിക്കാനിരിക്കെ നടത്തപ്പെട്ട സിമ്പോസിയം അവസരോചിതവും, ഉപകാരപ്രദവും പ്രാധാന്യം അര്‍ഹിക്കുന്നതുമായിരുന്നെന്നു ഫൊക്കാന പ്രസിഡന്റ് ജേക്കബ് പടവത്തില്‍ പ്രസ്താവിച്ചു. സിംപോസിയത്തിനു മുന്നോടിയായി ജോസഫ് കുരിയപ്പുറം പുറത്തിറക്കിയ വീഡിയോയില്‍ നിന്നും പൊതുജനത്തിനുള്ള ചോദ്യങ്ങളും സംശയങ്ങളും ദൂരീകരിക്കാന്‍ അവസരമുണ്ടായത് ഈ മഹാമാരിയുടെ സമയത്ത് സമയോചിതമായിരുന്നെന്ന് എച്ച് എം എ വൈസ് പ്രസിഡന്റ് ജിജു ജോണ്‍ കുന്നപ്പള്ളിലും, സെക്രട്ടറി നജീബ് കുഴിയിലും അഭിപ്രായപ്പെട്ടു.

ചുരുങ്ങിയ സമയം കൊണ്ട് ജനങ്ങള്‍ക്കുപകാരപ്രദമായ ധാരാളം കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന എച്ച് എം എ യും മൂല്യാധിഷ്ഠിതമായ ഫൊക്കാനയെയും മത സാമൂഹിക സാംസ്‌കാരിക നേതാക്കളില്‍ പ്രധാനിയും ജന സേവകനുമായ എ സി ജോര്‍ജ് അഭിനന്ദിച്ചു. വിദ്യാഭ്യാസ സംബന്ധവും, കാര്യപ്രസക്തവുമായ ഇത്തരം സിമ്പോസിയങ്ങള്‍ ഇനിയും ഉണ്ടാവുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ പേഴ്‌സണ്‍ വിനോദ് കെ ആര്‍ കെ എന്നിവര്‍ പ്രസ്താവിച്ചു.

ഫൊക്കാന നേതാക്കളായ ബാല കെ ആര്‍ കെ, ജൂലി ജേക്കബ്, ബോബി ജേക്കബ്, തോമസ് ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രെസിഡന്റ് സുജ ജോസ് എച്ച് എം എ യുടെ പ്രവര്‍ത്തനങ്ങക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനത്തിന്റെ സന്ദേശം അറിയിച്ചു കൊണ്ട് ഫൊക്കാന പ്രെസിഡന്റ് ജേക്കബ് പടവത്തില്‍ സംസാരിച്ച ശേഷം മിനി സെബാസ്റ്റ്യന്‍, ബിനിത ജോര്‍ജ്, ജെയിനി ജോജു എന്നിവര്‍ ആലാപിച്ച ദേശീയ ഗാനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here