ഫിലാഡല്‍ഫിയ : ജീവകാരുണ്യസംരംഭമായ ജോബി ജോര്‍ജ്ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ‘വൈശാഖസന്ധ്യ 2016’ ന്റെ കിക്ക് ഓഫ് നടന്നു. സാംസ്­കാരിക പ്രവര്‍ത്തകന്‍ ഷാജി മിറ്റത്താനി പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോബി കൊച്ചുമുട്ടം വിശദീകരിച്ചു. റോപ്പിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും സിബിച്ചന്‍ മുക്കാടന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

ഫിലാഡല്‍യയിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്­കൂള്‍ ഓഡിറ്റോറിയത്തില്‍ (10175 ആഡടഠഘഋഠഛച അഢഋ, ജഒകഘഅഉഋഘജഒകഅ, ജഅ, 19116) ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5.30 ന് ആണ് വൈശാഖസന്ധ്യ 2016 ആവര്‍ത്തിക്കപ്പെടുന്നത്. അഫ്‌­സല്‍, വിവേകാനന്ദ്, അഖില ആനന്ദ്, ഹേമന്ത് മോനോന്‍, ഗോവിന്ദ് പത്മസൂര്യ, മിയ, കൃഷ്ണപ്രഭ, കലാഭവന്‍ പ്രദീപ്, ലാറ ഫ്രാന്‍സിസ് തുടങ്ങിയ പ്രശസ്ത കലാപ്രതിഭകള്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഹാസ്യത്തിന്റെയും നവതരംഹങ്ങള്‍ അരങ്ങിലുണര്‍ത്തുവാന്‍ അണിനിരക്കുന്നു.

വിശദവിവരങ്ങള്‍ക്ക്: ജോബി കൊച്ചുമുട്ടം : 610 931 6183, റോപ്പിന്‍ പ്ലാമൂട്ടില്‍ :484 470 5229.

LEAVE A REPLY

Please enter your comment!
Please enter your name here