ഡാളസ്: 2022 പ്രൈമറി തിരഞ്ഞെടുപ്പുകളില്‍ ടെക്‌സസ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തിയ്യതി ജനുവരി 31 തിങ്കളാഴ്ച അവസാനിക്കുന്നു. മെയ്ല്‍ ഇന്‍ബിലറ്റിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 18നാണ്. ടെക്‌സസ്സില്‍ മിഡ് ടേം തിരഞ്ഞെടുപ്പ് മാര്‍ച്ച് ഒന്നിനാണ് നടക്കുന്നത്. ഫെബ്രുവരി 14 മുതല്‍ 25 വരെ ഏര്‍ലി വോട്ടിംഗിനുള്ള അവസരം ഉണ്ടായിരിക്കും.

രാവിലെ 7 മുതല്‍ രാത്രി 7വരെയാണ് പോളിംഗ് സമയം. രാത്രി 7 മണിക്കുള്ളില്‍ പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ക്കും, ലൈനില്‍ നില്‍ക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനുള്ള അവസരം ലഭിക്കും. വോട്ടര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് വെബ്‌സൈറ്റില്‍ ഉപയോഗിക്കാമെന്ന് ഇലക്ഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചിട്ടുണ്ട്.

ടെക്‌സസ്സില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഡ്രൈവിംഗ് ലൈസെന്‍സ് ആവശ്യമാണ്. മെയ്ല്‍ ബാലറ്റ് ഉപയോഗിക്കുന്നവര്‍ മാര്‍ച്ച് 1 രാത്രി 7 മണിക്ക് മുമ്പായി പോളിംഗ് സ്‌റ്റേഷനുകളില്‍ ലഭിക്കത്തക്ക വിധം മെയില്‍ ചെയ്യേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here