സഹപ്രവര്‍ത്തകയെ വെടിവെച്ചു കൊന്ന ശേഷം പോലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. ഫ്‌ലോറിഡയിലെ ഡെപ്യൂട്ടി ഷെരീഫായ ഡാനിയല്‍ ലെയ്ഡനാണ് സഹപ്രവര്‍ത്തകയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. താനുമായി പ്രണയത്തിലായിരുന്ന യുവതിയെയാണ് വാക്കു തര്‍ക്കത്തിലൊടുവില്‍ ലെയ്ഡന്‍ കൊലപ്പെടുത്തിയത്.

ശനിയാഴ്ച വൈകിട്ടാണ് സെന്റ് അഗസ്റ്റിനിലെ ഒരു വാടക വീട്ടില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരുമായി വെക്കേഷന്‍ ടൈം ആസ്വദിക്കുകയായിരുന്നു ലെയ്ഡനും കൊല്ലപ്പെട്ട വനിതാ ഓഫീസറും. വെടിയൊച്ച കേട്ട് സഹപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ തോക്കുമായി മുറിക്കുള്ളില്‍ നില്‍ക്കുകയായിരുന്നു ലെയ്ഡന്‍. ഉടന്‍ തന്നെ കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ മുറിയടച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

തങ്ങള്‍ വീടിനു പുറത്തിരിക്കുകയായിരുന്നു. ആ സമയത്ത് ലെയ്ഡനും വനിതാ സുഹൃത്തും മുറിക്കുള്ളില്‍ സംസാരിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇരുവരും തര്‍ക്കത്തിലായി. അതിനു ശേഷമാണ് വെടിയൊച്ച കേട്ടതെന്ന് സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി. കൊലപാതകവും ആത്മഹത്യയും സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഷെരീഫ് ചാഡ് ക്രോണിസ്റ്റര്‍ പറഞ്ഞു. ഏജന്‍സിയുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിവിഷനില്‍ ജോലി ചെയ്തിരുന്ന ഓഫീസറാണ് ലെയ്ഡന്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here