ഗര്‍ഭിണിയായ ടിക് ടോക്കര്‍ ടാമി ഹെംബ്രോ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആറ് മാസം ഗര്‍ഭിണിയായ ടാമി ആദ്യം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് തന്റെ വലിയ വയറുമായാണ്. എന്നാല്‍ അടുത്ത നിമിഷം ഒരു ദീര്‍ഘ ശ്വാസം എടുത്തപ്പോഴേയക്കും വയര്‍ പരന്ന് ചെറുതായി. കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നാത്ത വിധം വയര്‍ അപ്രത്യക്ഷ്യമായി.

‘നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 27കാരിയായ ടാമി ടിക്ടോക്കില്‍ പങ്കിട്ട വീഡിയോ ഇതുവരെ പതിനാല് ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഇതെന്ത് മാജിക്കാണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ഇത് കുഞ്ഞിന് ദോഷം ചെയ്യില്ലേയെന്നും കുഞ്ഞ് ഇപ്പോഴും സുഖമായിരിക്കുന്നോ എന്നും പലരും ചോദിച്ചു.

ആശങ്ക പങ്കുവെച്ച കമന്റുകളോട് ഇതെല്ലാം തന്റെ വ്യായാമ ദിനചര്യയുടെ ഭാഗമാണെന്നും കുഞ്ഞിന് യാതൊരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും ടാമി പ്രതികരിച്ചു. കൃത്യമായ വ്യായാമ മുറകള്‍ പിന്തുടരുന്നതിലൂടെ മാത്രമാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്. നെഞ്ച് വികസിപ്പിക്കുന്ന രീതിയില്‍ ശ്വാസം ഉള്ളിലേക്ക് ആഞ്ഞുവലിക്കുമ്പോള്‍ അകത്ത് കുഞ്ഞുള്ള ഗര്‍ഭപാത്രം ഉള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ വാരിയെല്ലുകള്‍ക്കിടയിലേക്ക് ഒതുങ്ങുകയാണ് ചെയ്യുന്നത്.

ഭാരോദ്വഹനക്കാര്‍ അവരുടെ ശരീരത്തിന്റെ മധ്യഭാഗം ചെറുതാക്കിയും ശരീരത്തിന്റെ മുകള്‍ഭാഗം വലുതാക്കിയും പോസ് ചെയ്യുന്നത് പോലെയാണ് ഇതെന്നും ടാമി വിവരിച്ചു. പ്രതിശ്രുത വരനും റഗ്ബി താരവുമായ മാറ്റ് പൂളിനൊപ്പം ടാമി ഹെംബ്രോ ഇപ്പോള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. അതേസമയം മുന്‍ റീസ് ഹോക്കിന്‍സുമായുള്ള ബന്ധത്തില്‍ താരത്തിന് രണ്ട് കുട്ടികളുണ്ട്. ആറ് വയസ്സുകാരനായ വുള്‍ഫും അഞ്ച് വയസ്സുകാരിയായ സാസ്‌കിയയും.

അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റുകള്‍ മിക്ക സാധാരണ ഗര്‍ഭാവസ്ഥകളിലും മിതമായ വ്യായാമം ശുപാര്‍ശ ചെയ്യുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം ക്രമീകരിക്കാനും പ്രഗ്നന്‍സിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും പിരിമുറുക്കവും ഒഴിവാക്കാനും ഇത് സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here