പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ടെന്നസിയിലെ 38 കാരിയായ മെലിസ ബ്ലെയറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബലാത്സംഗം, വേശ്യാവൃത്തി എന്നീ കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള ഒന്‍പത് ആണ്‍കുട്ടികളുമായാണ് ബ്ലെയര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആണ്‍കുട്ടികള്‍. 2020ന്റെ തുടക്കം മുതല്‍ 2021ന്റെ അവസാനം വരെയുള്ള സമയത്താണ് ബ്ലെയര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവതി ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഏംഗല്‍വുഡ് പട്ടണത്തിലെ മക്മിന്‍ സെന്‍ട്രല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായവര്‍.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി സ്‌കൂള്‍ ഡിസ്ട്രിക്റ്റിന് അജ്ഞാത സന്ദേഷം ലഭിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ബ്ലെയറിനെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ബ്ലെയര്‍ സ്‌കൂളിലെ അധ്യാപികയോ ജീവനക്കാരിയോ അല്ല, എന്നാല്‍ സ്‌കൂളിന്റെ ബൂസ്റ്റര്‍ ക്ലബ്ബില്‍ അംഗമാണ്.

അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് ബ്ലെയറിനെ സ്‌കൂളിന്റെ എല്ലാ പരിപാടികളില്‍ നിന്നും വിലക്കി. ഈ സംഭവം തങ്ങളുടെ കുടുംബങ്ങളെ തകര്‍ത്തു കളഞ്ഞിരിക്കുന്നുവെന്ന് ഇരയാക്കപ്പെട്ട കുട്ടികളിലൊരാളുടെ അമ്മ പറഞ്ഞു. ഞങ്ങളിപ്പോള്‍ ഏതവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഇനി എങ്ങനെ മുന്നോട്ടു പോകണമെന്ന് ഞങ്ങള്‍ക്കറിയില്ല. ഇത്തരം ദുഷ്‌കൃത്യങ്ങള്‍ ചെയ്യുന്നവര്‍ അത് എങ്ങനെയാണ് ഒരു കുടുംബത്തെ തകര്‍ക്കുന്നത് മനസ്സിലാക്കുന്നില്ല എന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here