പി പി ചെറിയാന്‍

ഡാളസ്: കോവിഡ് 19 മഹാമാരി ആരംഭിച്ചതിന് ശേഷം വ്യാപകമായ കോവിഡ് 19 കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡാളസിലെ കോവിഡ് റിസ്‌ക് ലെവല്‍ റെഡില്‍ നിന്നും ഓറഞ്ചിലേക്ക് മാറ്റുന്നതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജെങ്കിന്‍സ് ഫെബ്രു. 21 തിങ്കളാഴ്ച അറിയിച്ചു. ഡാളസ് കൗണ്ടിയില്‍ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് കാര്യമായി കുറയുന്നതിന് കാരണമായതെന്ന് ജഡ്ജി പറഞ്ഞു.

മാത്രമല്ല കൂടുതല്‍ ആളുകള്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ തയ്യാറായതും മറ്റൊരു കാരണമായി ജഡ്ജി ചൂണ്ടിക്കാട്ടി. ഏറ്റവും ഉയര്‍ന്ന റെഡ് ലെവലില്‍ നിന്നും ഓറഞ്ചിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്നും മാസ്‌ക് ധരിക്കുന്നത് കൂടുതല്‍ കേസ്സുകള്‍ ഒഴിവാക്കുന്നതിനും പൂര്‍ണ്ണമായും കോവിഡ് വ്യാപനം തടയുന്നതിനും ഇടയാക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി. ഡാളസ് കൗണ്ടിയില്‍ കഴിഞ്ഞ ഒരാഴ്ച പ്രതിദിനം 4800 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച 760 കേസ്സുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ഡാളസ് കൗണ്ടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് കൗണ്ടി ജഡ്ജി സ്വീകരിച്ച കര്‍ശന നടപടികള്‍ പലപ്പോഴും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയായിട്ടുണ്ടെങ്കിലും കോവിഡ് വ്യാപനം പിടിച്ചു കെട്ടുവാന്‍ അതിനായിട്ടുണ്ട് . ടെക്സസ് സംസ്ഥാനത്ത് ഔദ്യോഗികമായി മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അതിനെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ ജഡ്ജി തയ്യാറായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here