യോങ്കേഴ്‌സ്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെവന്‍ സീസ് അവതരിപ്പിക്കുന്ന ‘വൈശാഖ സന്ധ്യ-2016’ എന്ന സംഗീത വിസ്മയ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലയാള സിനിമയിലെ പ്രശസ്തരായ യുവ നടീനടന്മാരും ഗായികാ ഗായകന്മാരും സമ്മേളിക്കുന്ന പരിപാടി വേറിട്ട അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ (1500 Central Park Ave, Yonkers NY 10710) ഏപ്രില്‍ ഒന്നാം തീയതി വെള്ളിയാഴ്ച ഏഴു മണി മുതലാണ് ഈ ഈസ്റ്റര്‍, വിഷു ചാരിറ്റി ഫണ്ട് റെയ്‌സിങ് പ്രോഗ്രാം നടക്കുക.

പ്രശസ്ത ഗായകരായ അഫ്‌സല്‍, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വിവേകാനന്ദന്‍, കൃഷ്ണ പ്രഭ, അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ‘ജി.പി’, ഹേമന്ദ് മേനോന്‍, നടി മിയ, കലാഭവന്‍ പ്രദീപ് ലാല്‍ തുടങ്ങിയവര്‍ കാണികളെ രസിപ്പിക്കാനെത്തും. ‘മുംബൈ സ്‌പൈസസ്’ ആണ് വൈശാഖ സന്ധ്യ-2016 ന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here