ഡിട്രോയിറ്റ്: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേയ്റ്റ് ലേയ്ക്ക്‌സിന്റെ ദേവാലയം എന്ന സ്വപ്നം പൂവണിയുന്നതിനുവേണ്ടി ഏറ്റെടുത്ത് നടത്തുന്ന സംഗീത-നൃത്ത-ഹാസ്യ കലാവിരുന്ന് “പെരിയാര്‍ വൈശാഖസന്ധ്യ 2016′ ഏപ്രില്‍ 16-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിറ്റ്‌സ് ഗറാള്‍ഡ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു.

പ്രവാസി മലയാളികള്‍ക്ക് ഓര്‍മ്മയില്‍ നിലനില്ക്കുന്ന നല്ല ഷോകള്‍ മാത്രം കാഴ്ചവെയ്ക്കുന്ന സെവന്‍സീസ് എന്റര്‍ടൈന്‍മെന്റാണ് വൈശാഖസന്ധ്യയുടെ അണിയറ ശില്പികള്‍. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ജനപ്രിയ യുവഗായകന്‍ അഫ്‌സല്‍, ഐഡിയ സ്റ്റാര്‍സിംഗര്‍ വിജയിയും, വയലിനില്‍ സംഗീതപ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ വിവേകാനന്ദ്, പ്രമുഖ പിന്നണി ഗായിക അഖില ആനന്ദ്, മഴവില്‍ മനോരമയുടെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തി മലയാളികളുടെ സ്വന്തം ജി.പി ആയി മാറിയ ഗോവിന്ദ് പത്മസൂര്യ, ഫാസിലിന്റെ ലിവിംഗ് ടുഗെദറിലൂടെ നായകനായി എത്തി തന്റെ അഭിനയപാടവം തെളിയിച്ച ഹേമന്ദ് മേനോന്‍ എന്നിവര്‍ക്കൊപ്പം അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെ മാതാവായെത്തി, ചേട്ടായീസ് എന്ന സിനിമയിലൂടെ മലയാള സിനിമാ നായികാപദവിയിലെത്തിയ മലയാള -തമിഴ് യുവനായിക മിയ ജോര്‍ജ്, സിനിമയിലും മിനിസ്ക്രീനിലും കോമഡി വേഷങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന കൃഷ്ണപ്രഭ, മിമിക്രി താരങ്ങളായ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവര്‍ ചേര്‍ന്ന് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുന്നു.

തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ പ്രമുഖ കീബോര്‍ഡ് പ്ലെയര്‍ ലിജോ ലീനോസ്, തബലിസ്റ്റ് സന്ദീപ് എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള പ്രമുഖ വാദ്യമേള വിദഗ്ധരും പങ്കെടുക്കും. ശബ്ദനിയന്ത്രണം പ്രശസ്ത സൗണ്ട് എന്‍ജിനീയര്‍ കെ.ടി ഫ്രാന്‍സീസ് നിര്‍വഹിക്കും.

പ്രൊഫണലിസത്തിന്റെ മികവും, നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയും കൊണ്ട് ഒട്ടേറെ പുതുമകളാണ് സെവന്‍സീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എത്തുന്ന “പെരിയാര്‍ വൈശാഖസന്ധ്യ 2016′ -ലൂടെ കാഴ്ചവെയ്ക്കുന്നത്. പെരിയാര്‍ ഡെയ്‌ലി ഡിലൈറ്റ് ഗ്രാന്റ് സ്‌പോണ്‍സറായി എത്തുന്ന ഷോയുടെ മീഡിയ സ്‌പോണ്‍സര്‍ മലയാളി എഫ്.എം ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക: റവ. ഹാപ്പി ഏബ്രഹാം (586 939 1817), സരജ സാമുവേല്‍ (248 320 4018), റോബിന്‍ മുണ്ടയ്ക്കല്‍ (734 776 9608), മാത്യു വര്‍ഗീസ് (586 978 1764), മാത്യു ഉമ്മന്‍ (248 709 4511).

Newsimg1_54835547

LEAVE A REPLY

Please enter your comment!
Please enter your name here