കേരള നിയമ സഭാ തിരെഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കുര്യന്‍ പ്രക്കാനത്തിനു വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ സര്‍വവിധ പിന്തുണയും നല്‍കുന്നു. പ്രവാസികളോടുള്ള സര്‍ക്കാരുകളുടെ അനാസ്ഥയിലും അവഗണനയിലും പ്രതിക്ഷേധിച്ചാണ് പ്രവാസി മലയാളി മുന്നണി ഇത്തവണ മത്സര രംഗത്ത് ഇറങ്ങുന്നത്.

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ ശ്രീ കുര്യന്‍ പ്രക്കാനം പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ സ്വതന്ത്രനായി മതസരിക്കുന്നു. ഇന്ത്യന്‍ പ്രവാസി കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ്‌റ്, ഫൊക്കാനാ കാനഡ റീജിണല്‍ പ്രസിഡന്റ്, കാനഡയിലെ ബ്രംടന്‍ മലയാളി സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കുര്യന്‍ നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകന്‍ ആണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എക്കാലത്തെയും സുഹുര്‍ത്തും സഹപ്രവര്‍ത്തകനും ആണ് കുര്യന്‍.

പ്രവാസികള്‍ ഇതിനോടകമായി ശ്രീ കുര്യനു വേണ്ടി പ്രചാരണ രംഗത്ത് സജീവമായി കഴിഞ്ഞു. പ്രവാസം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയവരുടെ പിന്തുണയോടെ കേരളത്തിലും പ്രചാരണ രംഗത്ത് ശ്രീ കുര്യന്‍ സജീവമായി കഴിഞ്ഞു. നോമിനേഷന്‍ നല്‍കുകയും, വളരെ നല്ലരിതിയില്‍ അടുക്കും ചിട്ടയോടും കുടി ഇലക്ഷന്‍ പ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നു. സമുഹത്തില്‍ നിന്നും നല്ല പിന്തുണയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.
ശ്രീ കുര്യന്‍ പ്രക്കാനത്തിനു എല്ലാവിധ വിജയാശംസകള്‍ നേരുന്നതയും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമുഹത്തിന് മാതൃകായവേട്ടെ എന്നും ആശംസിക്കുന്നതായി അസോസിയേഷനു വേണ്ടി
പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി; സെക്രട്ടറി ടെറന്‍സണ്‍ തോമസ് ,ട്രഷറര്‍ : കെ.കെ. ജോണ്‍സണ്‍ ; ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എം .വി .ചാക്കോ
എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here