യുക്രെയ്നും റഷ്യയും ഭരിക്കുന്നത് സ്ത്രീകളായിരുന്നുവെങ്കില്‍ യുദ്ധം ഉണ്ടാവില്ലായിരുന്നുവെന്ന് മെറ്റ സിഒഒ ഷെറില്‍ സാന്‍ബെര്‍ഗ്. വനിതാഭരണാധികളുടെ കീഴിലായിരുന്നുവെങ്കില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ യുദ്ധം ഉണ്ടാകുമായിരുന്നില്ല. ലോകത്തിലെ പകുതി രാജ്യങ്ങളും സ്ത്രീകളാല്‍ നയിക്കപ്പെട്ടിരുന്നെങ്കില്‍ ലോകം സുരക്ഷിതവും കൂടുതല്‍ സമ്പന്നവുമാകുമായിരുന്നുവെന്നും ഷെറില്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകള്‍ തലപ്പത്തുള്ള രാജ്യങ്ങള്‍ ഒരിക്കല്‍പോലും യുദ്ധത്തിന് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് അവര്‍ പറഞ്ഞു. കൊറോണ മഹാമാരിയുടെ ആദ്യ നാളുകളില്‍ സ്ത്രീകള്‍ നയിച്ച പല രാജ്യങ്ങളും പുരുഷന്‍മാര്‍ ഭരിച്ച രാജ്യങ്ങളോക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതായും ഷെറില്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെറ്റ സിഒഒയുടെ ഈ പരാമര്‍ശം.

 

LEAVE A REPLY

Please enter your comment!
Please enter your name here