പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്. ഹൗസ് മെജോറട്ടി ലീഡറും ഡമോക്രാറ്റിവ് പാര്‍ട്ടി സീനിയര്‍ ലീഡറുമായ നാന്‍സി പെലോസിക്ക്(82) ഏപ്രില്‍ 7 വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി ഇവരുടെ സ്‌പോക്ക് പേഴ്‌സണ്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന പെലോസിക്ക് അമേരിക്കയില്‍ കോവിഡ് വ്യാപനം രണ്ടു വര്‍ഷം അതിരൂക്ഷമായിരുന്നിട്ടും കോവിഡ് പോസിറ്റീവായിരുന്നില്ല.

പെലോസി പൂര്‍ണ്ണ വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നു. ഏപ്രില്‍ 6 ബുധനാഴ്ച വൈററ് ഹൗസില്‍ അഫോഡബിള്‍ കെയര്‍ ആക്ടിന്റെ ഏറ്റവും പുതിയ നിയമങ്ങള്‍ ഉള്‍കൊള്ളിച്ചു ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവ് ഒപ്പു വെക്കുമ്പോള്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ പ്രസിഡന്റ് ഒബാമ തുടങ്ങി നിരവധി പ്രമുഖരോടൊത്ത് നാന്‍സി പെലോസിയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പ്രസിഡന്റ് ബൈഡനേയും ഒബാമയേയും നാന്‍സി പെലോസി ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ വൈറ്റ്് ഹൗസ് പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ പെലോസിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഏപ്രില്‍ 6 ബുധനാഴ്ച ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുമ്പ് ബൈഡന്‍ നടത്തിയ പരിശോധനാഫലവും നെഗറ്റീവായിരുന്നു. ബൈഡന്റെ സഹോദരി വലേറിബൈഡന്‍, ബൈഡന്റെ 2 കാമ്പിനറ്റ് മെമ്പേഴ്‌സ് എന്നിവര്‍ക്ക് ഈ ആഴ്ച കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ നാന്‍സി പെലോസി മാസ്‌ക്ക് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും സ്വീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here