തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില (Gold Price in kerala) വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വെള്ളിയാഴ്ച വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം വ്യാഴാഴ്ച സ്വർണവില വർധിച്ചിരുന്നു. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില (ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും).

അതേസമയം, ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 53,370 രൂപയാണ്. ഒരു കിലോ വെള്ളിക്ക് 71,000 രൂപയാണ്. വെള്ളിവില ഇന്നലത്തെ വിലയിൽ നിന്ന് 4800 രൂപയാണ് വർധിച്ചത്. ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, കൊൽക്കത്ത, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 48,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ വില 48,600 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ, ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ലോഹത്തിന്റെ 10 ഗ്രാമിന് ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ വില 52,380 രൂപയാണ്. അതേസമയം, അതേ അളവിലുള്ള 24 കാരറ്റ് തങ്കത്തിന് ഇന്ന് ചെന്നൈയിൽ 53,020 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നാഗ്പൂരിലും ചണ്ഡീഗഡിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 48,110 രൂപയ്ക്കും 48,160 രൂപയ്ക്കുമാണ് വിൽക്കുന്നത്.

ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

ഏപ്രിൽ 1: 38,480
ഏപ്രിൽ 2: 38,360
ഏപ്രില്‍ 3: 38,360
ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഏപ്രിൽ 7: 38,400
ഏപ്രിൽ 7: 38,600 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

LEAVE A REPLY

Please enter your comment!
Please enter your name here