Mumbai: Rishabh Pant of Delhi Capitals during the 15th T20 cricket match of the Indian Premier League 2022 (IPL season 15) between the Lucknow Super Giants and the Delhi Capitals, at DY Patil Stadium, in Mumbai, Thursday, April 7, 2022. (Sportzpics for IPL/PTI Photo)(PTI04_07_2022_000218B)

മുംബൈ: അവസാനം വരെ നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ രണ്ടാം തോല്‍വി വഴങ്ങിയിരിക്കുകയാണ്. എന്നാല്‍ തോല്‍ക്കുമെന്ന് കരുതിയ മത്സരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തിരിച്ചുപിടിച്ചത്. മത്സരം ഡല്‍ഹി തോല്‍ക്കാന്‍ വളരെ പ്രധാനപ്പട്ടൊരു കാരണമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. റിഷഭ് പന്തില്‍ നിന്ന് വലിയൊരു അബദ്ധം വന്നുവെന്ന് ജാഫര്‍ പറയുന്നു. അദ്ദേഹം പാര്‍ട്ട് ടൈം ബൗളറെ കൊണ്ട് കൂടുതല്‍ പന്തുകള്‍ എറിയിച്ചുവെന്നും, അത് മത്സരത്തില്‍ ഗുണം ചെയ്തില്ലെന്നും ജാഫര്‍ ചൂണ്ടിക്കാണിച്ചു. ബാറ്റിംഗ് കടുപ്പമായ പിച്ചില്‍ 150 റണ്‍സ് എന്ന ടാര്‍ഗറ്റായിരുന്നു ഡല്‍ഹി ഉയര്‍ത്തിയത്. അവസാന ഓവറിലായിരുന്നു ലഖ്‌നൗ അത് മറികടന്നത്

റിഷഭ് പന്ത് ശരിക്കും ആ ട്രിക്ക് മിസ് ചെയ്തു. ലളിത് യാദവിനെ പോലൊരു പാര്‍ട്ട് ടൈം ബൗളര്‍ക്ക് നാലോവറാണ് പന്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹിയുടെ വിക്കറ്റ് എടുക്കുന്ന ബൗളറായ അക്ഷര്‍ പട്ടേലിന് ആകെ നല്‍കിയത് രണ്ട് ഓവറാണ്. തോല്‍വിക്ക് പ്രധാന കാരണം ഇതാണ്. ക്വിന്റണ്‍ ഡികോക്കിനെതിരെ അക്ഷര്‍ പട്ടേലിനെ പന്ത് ഉപയോഗിച്ചില്ല. അതൊരു പ്രശ്‌നമായിരുന്നു. ഇടംങ്കൈ ബാറ്റ്‌സ്മാനായത് കൊണ്ട് ഇടംങ്കൈ ബൗളര്‍ വേണ്ടെന്ന് പന്ത് വിചാരിച്ച് കാണാം. എന്നാല്‍ പന്ത് ക്യാപ്റ്റനും ഒരു യുവതാരവുമാണ്. ഇത്തരം റിസ്‌കുകള്‍ എടുക്കാന്‍ പന്ത് തയ്യാറാവണമെന്നും ജാഫര്‍ പറഞ്ഞു. ആ റിസ്‌ക് വിജയിച്ചിരുന്നെങ്കില്‍ മത്സരം തന്നെ മാറുമായിരുന്നുവെന്ന് ജാഫര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here