ഹ്യൂസ്റ്റൺ :ഏപ്രിൽ പത്താം തീയതി. ഞായറാഴ്ച ഷുഗർ ലാൻഡ് മെമ്മോറിയൽ പാർക്കിൽ വച്ച് മലയാളി അസോസിയേഷൻ നടത്തിയ ഈസ്റ്റർ എഗ്ഗ് ഹണ്ടിങ് വളരെ വിജയകരവും സന്തോഷകരവും ആയിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലം ആയിരുന്നിട്ടും കൊച്ചു കൊച്ചു കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ അതിൽ പങ്കെടുത്തു.  ഒളിച്ചുവെച്ച മുട്ടകൾ കുട്ടകളിൽ ഓടിനടന്ന് പെറുക്കിയെടുത്ത്  കുഞ്ഞുങ്ങൾ സന്തോഷത്തോടെ ഓടിച്ചാടി നടന്ന് ആഹ്ലാദിക്കുന്നത് മനംകവരുന്ന മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു എന്ന്  എച്ച് എം എ യുടെ പ്രസിഡണ്ട് sheela cheru അറിയിച്ചു. 

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി ജേക്കബ് കുടുംബസമേതം ഇതിൽ പങ്കെടുത്തതും ഉദ്ഘാടനം ചെയ്തതും വളരെ കൗതുകമായിരുന്നു.  പ്രവേശനം എല്ലാ ജാതിക്കാർക്കും എല്ലാ വംശ കാർക്കും എല്ലാ വർഗ്ഗ കാർക്കും പ്രായഭേദമെന്യേ സൗജന്യമായിരുന്നു എന്നത് ഒരു രണ്ടാമത്തെ പ്രത്യേകതയാണ്.  എച്ച് എം എ പ്രസിഡൻറ്. ഷീല ചെറു , സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ, ജോയിൻ സെക്രട്ടറി   Tiffney Salbi,  മെമ്പർഷിപ്പ് ചെയർപേഴ്സൺ സ്മിത റോബി, ബോർഡ് ഓഫ്  ട്രസ്റ്റ് ചെയർപേഴ്സൺ Pratheesan  പാണഞ്ചേരി,  എന്നിവർ സന്നിഹിതരായിരുന്നു.

പങ്കെടുത്ത എല്ലാ കൊച്ചു കുഞ്ഞുങ്ങൾക്കും മുതിർന്ന കുഞ്ഞുങ്ങൾക്കും ഇതിനു വളണ്ടിയറായി ചെയ്ത ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ,കോളേജ് വിദ്യാർത്ഥികൾക്കും ,കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും, ഷുഗർ ലാൻഡ് സിറ്റി -മെമ്മോറിയൽ പാർക്ക്അധികാരികൾക്കുംസെക്രട്ടറഡോക്ടർ നജീബ് കുഴിയിൽ നന്ദി പ്രകാശിപ്പിച്ചു.

സുമോദ് തോമസ് നെല്ലിക്കാല

LEAVE A REPLY

Please enter your comment!
Please enter your name here