പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: യു.എസ്സിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മയെ(53) പ്രസിഡന്റ് ഇന്റിലജന്‍സ് അഡ് വൈസറിബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ചു വൈറ്റ് ഹൗസില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.

അഡ് വൈസറി ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി റിട്ടയേര്‍ഡ് അഡ്മിനറല്‍ ജയിംസ് എ. വിന്‍ഫെല്‍ഡിനെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് വര്‍മ ഇപ്പോള്‍ മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ കൗണ്‍സിലിലും, ഗ്ലോബല്‍ പബ്ലിക്ക് പോളിസി തലവനായും പ്രവര്‍ത്തിക്കുന്നു. 2014 ല്‍ ഒബാമയാണ് യു.എസ്. അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിച്ചത്.

യു.എസ്. അംബാസിഡറായി ഇന്ത്യയിലേക്ക് നിയമിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ് വര്‍മ. സെനറ്റ് മെജോറട്ടി ലീഡറുടെ നാഷണല്‍ സെക്യൂരിറ്റ് അഡ് വൈസര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ പിന്തുണ നേടിയെടുക്കുന്നതിന് 2020 ല്‍ പ്രസിഡന്റ് ബൈഡന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും റിച്ചാര്‍ഡ് വര്‍മയെ നിയമിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here