ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാതൃ ദിനാഘോഷം മെയ് പതിനാലാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതൽ ഏഴുമണിവരെയുള്ള സമയങ്ങളിൽ ഫിലാഡൽഫിയാ സെന്റ്. തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു (608 Welsh Rd, Philadelphia, PA 19115).

വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്ന മാതൃ ദിനാഘോഷ ചടങ്ങിൽ ഡോ.സിസ്റ്റർ ജോസ്‌ലിൻ ഇടത്തിൽ മുഖ്യസന്ദേശം നൽകും. തുടർന്ന് ഫിലാഡൽഫിയായിലെ അനുഗ്രഹീത കലാകാരന്മാരും കലാകാരികളും, പ്രൊഫഷണൽ ട്രൂപ്പുകളും അവതരിപ്പിക്കുന്ന ഡാൻസുകളും മറ്റു കലാപരിപാടികളും അരങ്ങേറുന്നുതാണ്.

ഈ മാതൃദിന ആഘോഷത്തിലെ ഭാരിച്ച ചെലവുകൾ ചുരുക്കി നിർധനയായ ഒരു വീട്ടമ്മയ്ക്ക് വീട് പണിതു നൽകുന്നതിന് മാപ്പ് വിമൻസ് ഫോറം തീരുമാനിച്ചിരിക്കുന്നു എന്നതാണ് ഈ ദിനത്തിലെ ഏറ്റവും ശ്രദ്ധേയവും അഭിനന്ദനാർഹവും മാതൃകാപരവുമായ തീരുമാനം. വിമൻസ് ഫോറം ചെർപേഴ്സൺ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

മാതൃകാപരമായ ഈ നന്മപ്രവർത്തനത്തിന് മാപ്പിലെ എല്ലാ അംഗങ്ങളിൽ നിന്നും നിർലോഭമായ സഹകരണം ലഭിക്കുന്നു എന്നത് സന്തോഷപൂർവ്വം എടുത്തുപറയേണ്ട കാര്യമാണെന്ന് വിമൻസ് ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പും മറ്റ് സഹപ്രവർത്തകരും  വ്യക്തമാക്കി.

മാതൃ ദിനാഘോഷങ്ങളുടെ വിജയത്തിനായി മില്ലി ഫിലിപ്പിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ഒരു നിരതന്നെ അക്ഷീണം പ്രവർത്തിക്കുന്നു.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഒ

LEAVE A REPLY

Please enter your comment!
Please enter your name here