പി പി ചെറിയാന്‍

കാന്‍സെസ്: ജൂലൈ 17 നു കാന്‍സസ് ഒലെത്തെ അഡ്വെണ്ട് ചര്‍ച്ച ഓഡിറ്റോറിയത്തില്‍ ഫാ :ഡേവിഡ് ചിറമേല്‍ ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’പരിപാടി സംഘടിപ്പിക്കുന്നു. സ്വന്തം വൃക്ക അപരിചിതനായ ഒരു വ്യക്തിക്ക് ധാനം ചെയ്തു അവയവദാനത്തിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുത്ത ബഹുമാനപ്പെട്ട ഡേവിഡ് ചിറമേല്‍ അച്ചനെ നേരില്‍ കാണുവാനും കേള്‍ക്കുവാനും അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു സുവര്‍ണാവസരം.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്, ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു മഹനീയ വ്യക്തിത്വം ,ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ എല്ലാവരും സ്വന്തം സഹോദരന്മാരാണെന്നുള്ള തിരിച്ചറിവിലൂടെ തന്റെ സഹായം ഏത് സമയത്തും പകര്‍ന്നുകൊടുക്കുന്ന അച്ചന്റെ നിസ്വാര്‍ഥ സേവനങ്ങള്‍ കോവിഡ് എന്ന മഹാമാരിയുടെ കാലത്ത് നേരിട്ട് കണ്ട് അനുഭവിച്ചവരാണ് കേരള മക്കള്‍.

മനുഷ്യ മനസ്സിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്നു ആര്‍ദ്രതയുടെ കാരുണ്യത്തിന് സഹോദരിത്വത്തിന്റെ , സ്‌നേഹത്തിന്റെ വിത്തുകള്‍ പാകി നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ പാകത്തില്‍ നമ്മുടെ ഹൃദയങ്ങളെ രൂപപ്പെടുത്തുന്ന നര്‍മ സംഭാഷണങ്ങളിലൂടെ ജനഹൃദയങ്ങളില്‍ തളിരിട്ട ജീവിക്കുന്ന വൃക്ക അച്ഛന്‍ ജീവിതം അവസാനിപ്പിച്ചു എന്ന് കരുതിയ നിമിഷങ്ങളില്‍ തന്റെ കാരുണ്യ സ്പര്‍ശം കൊണ്ട് അനേകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വേണ്ടതെന്ന് സ്വന്തം വ്യക്തി ജീവിതത്തിലൂടെ കാണിച്ച് സന്‍മനസ്സിനോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ കിട്ടുന്ന ഈ സുവര്‍ണാവസരം മീറ്റ് ആന്‍ഡ് ഗ്രേറ്റ് എന്ന പരിപാടിയിലൂടെ പ്രയോജനപ്പെടുത്തുവാന്‍ താല്പര്യപെടുന്നവര്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കു 
 
റെമിൽരാജു 813 454 8860 
 ഷൈജു പുത്തൂർ 913 568 4041

LEAVE A REPLY

Please enter your comment!
Please enter your name here