മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 1383 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റി ഇപ്പോള്‍ പകര്‍ച്ച വ്യാധിയുടെ പ്രഭവ സ്ഥാനമാണെന്ന് മേയര്‍ എറിക് ആഡംസും ഹെല്‍ത്ത് കമ്മീഷണര്‍ അശ്വിന്‍ വാസനും പ്രസ്താവനയില്‍ അറിയിച്ചു.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്തതിനും പുറമേ 150000 പേര്‍ക്ക് കൂടി രോഗം ബാധിച്ചേക്കുമെന്ന് കരുതുന്നതായി പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് യുഎസിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here