ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍- വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 Sound view Avenue, White Plains, NY 10606) ഏപ്രില്‍ 30 ന്, ശനിയാഴിച്ച വൈകിട്ട് 6 മണിമുതല്‍ 10 മണിവരെ നടത്തപ്പെടും. കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ കൈയില്‍ നിന്നും ടിക്കറ്റ് വാങ്ങി ഡോ. ഫിലിപ്പ് ജോര്‍ജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം വി ചാക്കോ, കൊച്ചുമ്മന്‍ ജേക്കബ്, ഗണേഷ് നായര്‍, ജെ. മാത്യുസ്, എം.വി കുര്യന്‍, കെ.ജെ. ഗ്രിഗറി,ജോണ്‍ മാത്യു (ബോബി) ,സുരേന്ദ്രന്‍ നായര്‍, ജോണ്‍ തോമസ്, വിപിന്‍ ദിവാകരന്‍, രാജന്‍ ടി ജേക്കബ്, ചാക്കോ പി ജോര്‍ജ് (അനി), എന്നിവരും സന്നിഹിതരായിരുന്നു.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കാനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച ഒരുപിടി കലാകാരന്‍മ്മാരും കലാകാരികളുംഅവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായിക, ഗായകന്‍മ്മാര്‍ അവതരിപ്പിക്കുന്ന സംഗീതനിശയും സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് നമക്ക് സമ്മാനിക്കുന്നത്. കഴീഞ്ഞ വര്‍ഷങ്ങളിലെ കുടുംബസംഗമങ്ങളില്‍ഉണ്ടായ ആളുകളുടെ ബാഹുല്യം നിമിത്തം ഈ വര്‍ഷം ആയിരത്തില്‍ പരം ആളുകള്‍ക്ക് ഇരിക്കവുന്ന ഓഡിറ്റോറിയം ആണ് സജമാക്കിയിരിക്കുന്നത്.

നാഗരിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലും പാശ്ചാത്യ സംസ്കാരത്തിന്റെ പുറംപൂച്ചിലും പിന്നിട്ടു പോന്ന ലാളിത്വവും പവിത്രതയും നിറഞ്ഞ ഗ്രാമീണ ജീവിതം വിസ്മൃതമാകാതിരിക്കാന്‍, പ്രവാസികളുടെ ജീവിത പാശ്ചാത്തലം ആധാരം ആക്കിയുള്ള കലരൂപങ്ങളുംഅവതരിപ്പിക്കുന്നതാണ്. ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് പ്രവാസികളായ മലയാളികള്‍. എളിയ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂര്‍ണ്ണവിജയം കലാസ്‌­നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിച്ചുകൊള്ളട്ടെ.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌­ചെസ്റ്റര്‍, ന്യൂ യോര്‍ക്ക്­ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

– ശ്രീകുമാര്‍ ഉണ്ണിത്താന്‍

LEAVE A REPLY

Please enter your comment!
Please enter your name here