കഥാപാത്രത്തിന് വേണ്ടി എത്രത്തോളം കഷ്ടപ്പെടാനും ഒരുമടിയുമില്ലാത്ത താരമാണ് ആമിർ ഖാൻ. ദങ്കൽ സിനിമയ്ക്ക് വേണ്ടി തടി കൂട്ടാനും കുറയ്ക്കാനും ആമിർ തയ്യാർ. അതു തെളിയിച്ച് കൊടുക്കുകയും ചെയ്തു.

സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോൾ 95 കിലോ ആയിരുന്നു ചിത്രം തുടങ്ങുമ്പോൾ ആമിറിന്റെ തൂക്കം. പിന്നീട് പതിമൂന്ന് കിലോ കുറച്ച് പയ്യനായും താരം എത്തി. ആറാഴ്ച നീണ്ടുനിന്ന അമേരിക്കൻ പര്യടത്തിന് ശേഷമാണ് വണ്ണം കുറച്ച് താരം നാട്ടിൽ എത്തിയത്. അമേരിക്കയിൽ ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു ആമിർ. ഏകദേശം മൂന്ന് മാസം കൊണ്ടാണ് 13 കിലോ തൂക്കം ആമിർ കുറച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here