ന്യൂജേഴ്‌സി : ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂജേഴ്‌സി, സ്റ്റാറ്റൻ ഐലൻഡ് പ്രദേശങ്ങളിലെ ഒൻപതു ദേവാലയങ്ങൾ സംയുക്തമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു  

മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ്, ക്ലിഫ്റ്റൺ  സൈന്റ്റ് ഗ്രീഗോറിയോസ്, മൗണ്ട് ഒലീവ് സൈന്റ്റ് തോമസ്, പ്ലൈൻഫീൽഡ് ബസേലിയസ് ഗ്രീഗോറിയോസ്, റിഡ്ജ്ഫീൽഡ് പാർക്ക് സൈന്റ്റ് ജോർജ്, ലിൻഡൻ സൈന്റ്റ് മേരീസ്, സ്റ്റാറ്റൻ ഐലൻഡിൽ നിന്നുള്ള സൈന്റ്റ് ജോർജ്, സൈന്റ്റ് മേരീസ്, മാർ ഗ്രീഗോറിയോസ് എന്നീ ദേവാലയങ്ങൾ ഈ സംരംഭത്തിൽ പങ്കെടുത്തു

ജീവകാരുണ്യ പ്രവത്തനത്തിന്റെ ഭാഗമായി ന്യൂജഴ്‌സിയിലുള്ള ബെർഗെൻഫീൽഡ്  സ്കൂൾ ഡിസ്‌ട്രിക്ടിലെ  ഇരുനൂറ്റി എഴുപത്തിൽ പരം കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമുള്ള സ്കൂൾ സാമഗ്രികൾ  സംഭാവന ചെയ്തു
 
മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിൽ, സെപ്റ്റംബർ നാലിന്, റവ ഫാ ഡോ ബാബു കെ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീന കുര്യാക്കോസ്, ശോഭ ജേക്കബ് എന്നിവർ വനിതാ സമാജത്തിന്റെ പ്രവർത്തങ്ങളെ പറ്റി വിശദമായി സംസാരിച്ചു

ബെർഗെൻഫീൽഡ്  ബോർഡ് ഓഫ് എഡ്യൂക്കേഷനെ  പ്രതിനിധീകരിച്ചു യോഗത്തിൽ പങ്കെടുത്ത ഡാൻ ഒബ്രയിൻ, ജോസഫ് സ്കാഗ്ലിയോൻ എന്നിവർ മർത്തമറിയം സമാജത്തിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു സംസാരിക്കുകയും,  സ്കൂൾ ഡിസ്ട്രിക്ടിലേക്കുള്ള സംഭാവനയ്ക്കുള്ള നന്ദി രേഖപെടുത്തുകയും ചെയ്തു  

MGOCSM, GROW, FOCUS , MMVS , എന്നീ സംഘടനകളിലെ നിരവധി പേർ പങ്കെടുത്ത ഈ യോഗത്തിൽ ഏലിയാമ്മ ജോൺ സ്വാഗതവും, ലീന വർഗീസ് കൃതജ്ഞതയും പറഞ്ഞു,  അജു തരിയൻ യോഗത്തിന്റെ മുഖ്യ സംഘടകയായി പ്രവർത്തിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here