Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കനാളെയാണ്, നാളെയാണ്: ഫൈൻ  ആർട്സ് 'നിഴലാട്ടം'

നാളെയാണ്, നാളെയാണ്: ഫൈൻ  ആർട്സ് ‘നിഴലാട്ടം’

-

ജോർജ് തുമ്പയിൽ

ആധുനികതയുടെ അതിപ്രസരത്തിൽ ഗ്രാമീണ കലകളും കലാകാരന്മാരും അന്യം നിന്ന് പോകുന്ന കാലഘട്ടത്തിൽ ഫൈൻ  ആർട്സ് കലാകാരന്മാരും കലാകാരികളും ഒരുക്കുന്ന  ദൃശ്യ വിരുന്ന് നാളെയാണ് -ഒക്ടോബർ 8  ശനിയാഴ്ച, വൈകുന്നേരം കൃത്യം 5 മണിക്ക്. കേരള തനിമയുടെയും ന്യൂ ജനെറേഷൻ ചിന്താഗതികളുടെയും സമന്വയമാണ് ‘നിഴലാട്ടം’ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രണ്ട്  ആണ്ടുകൾ കടന്നുപോയി, അത് മനുഷ്യ സമൂഹത്തിന് നൽകിയ പാഠം  വലുതായിരുന്നു. ആ ഭൂതകാലത്തിന്റെ മരവിച്ച ഓർമകളിൽ നിന്നും ഒരു പുത്തൻ പ്രഭാതത്തിന്റെ നൈർമല്യത്തിലേക്ക് യാത്ര തുടരാം .

നാടകം , നൃത്തം , ഗാനം, ചരിത്രാവിഷ്കാരം തുടങ്ങി വിവിധ കലാരൂപങ്ങൾ  സംശുദ്ധവും സുതാര്യവുമായ ശൈലിയിൽ ആധികാരികതയോടെ ആസ്വാദക സമക്ഷം സമർപ്പിച്ച ക്ളബ്ബിന്റെ 20 വാർഷികവും മലയാള മാധുര്യം കിനിയുന്ന രീതിയിൽ തന്നെ നടത്തുവാനാണ് പദ്ധതിയിട്ടിരിക്കുന്നത് .

പറയുന്ന സമയത്ത് തന്നെ പരിപാടികൾ തുടങ്ങുക, കൃത്യ സമയത്ത് നിർത്തുക, മൈക്കിന് മുന്നിലെ അധര വ്യായാമം ഒഴിവാക്കുക, അന്തസും ആഴവുമുള്ള പരിപാടികൾ മാത്രം അവതരിപ്പിക്കുക എന്നിങ്ങനെ നിരവധി പരിപാടികളുമായി ഫൈൻ  ആർട്സിന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.

അമേരിക്കൻ മലയാളി മനസുകളിൽ കലാ വിശുദ്ധിയുടെ കമനീയ ചിത്രം കോറിയിട്ട് , ഒരു കെടാവിളക്കായി ഫൈൻ  ആർട്സ് പ്രശോഭിക്കുമ്പോൾ ഒന്നുറപ്പിക്കാം, കലയുടെ ഏഴുതിരിയിട്ട ഈ കൈവിളക്കിലെ തിരികൾ പ്രശോഭിതമായിക്കൊണ്ടേയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ക്രിസ്റ്റി : (908) 883-1129, റ്റീനോ -(845) 538-3203, എഡിസൺ (862) 485 -0160.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: