ജീമോൻ റാന്നി 
   

ബോസ്റ്റൺ: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ  യെൽദോ  മാർ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റൺ സെന്റ് ബേസിൽസ് പള്ളിയുടെ ഈ വര്ഷത്തെ കന്നി 20 പെരുന്നാളും ദേവാലയ നവീകരണ കൂദാശയും 2022 സെപ്തംബർ 30, ഒക്ടോബര് 1 തീയതികളിൽ ഭക്തിനിർഭരമായി നടത്തി.

കാരുണ്യ ഗുരുശ്രേഷ്ഠനായ  കബറിങ്കൽ മുത്തപ്പനറെ കന്നി 20 ഓർമ്മപ്പെരുന്നാളിലും നവീകരിച്ച ദേവാലയത്തിന്റെ കൂദാശയിലും ഇടവക മെത്രാപ്പോലീത്ത യെൽദോ മാർ തീത്തോസ് തിരുമേനിയോടൊപ്പം സഭ സെക്രട്ടറി ഫാദർ സജി മർക്കോസ്, ഫാദർ മത്തായി പുതുക്കുന്നത്ത്, ഫാദർ ജോയ് ജോൺ, ഫാദർ ജെറി ജേക്കബ് , ഫാദർ വർഗീസ്സ് പോൾ, ഫാദർ ജോയൽ  ജേക്കബ് , ഡീക്കൻ അരുൺ ഗീവർഗീസ്, ഡീക്കൻ അജീഷ് മാത്യു, ഡീക്കൺ മോൻസി, ഡീക്കൻ സെമയോൺ, ഡീക്കൻ റാഹുൽ തുടങ്ങിയ വൈദികരും ധാരാളം ഭക്തജനങ്ങളും പങ്കെടുത്തു. ദേവാലയ നവീകരണത്തിന്റെ ആദ്യദിന കൂദാശയും സന്ധ്യാപ്രാർത്ഥനയും സെപ്തംബർ 30 നും കൂദാശയുടെ ബാക്കി ഭാഗങ്ങളും പ്രധാന പെരുന്നാളും ഒക്ടോബർ 1 നും നടത്തപ്പെട്ടു.

വിശുദ്ധ  കുർബാനയ്ക്കു ശേഷം നടത്തപ്പെട്ട പൊതു യോഗത്തിൽ ന്യൂട്ടൺ സിറ്റി മേയർ റൂത്തനെ ഫുള്ളർ, പാസ്റ്റർ ജോൺ ബെർഗ് ഡോർഫ്, ഫാദർ ആന്റൺ സഭാ, ഫാദർ സാമുവേൽ ഹന്നാ, ഫാദർ മറോദ റമ്പാച്ചൻ, ഫാദർ അനൂപ് വാഴയിൽ, തുടങ്ങിയവരും പങ്കെടുത്തു

ഇടവക വികാരി ഫാദർ ബെൽസൺ കുര്യാക്കോസ് സ്വാഗതം ആശംസിക്കുകയും ദേവാലയത്തിന്റെ നവീകരണത്തിന് താങ്ങും തണലുമായി നിന്ന എല്ലാവര്ക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  

ഫാദർ റോയ് വർഗീസ്, പള്ളി സെക്രട്ടറി   അബ്സു മേത്രട്ടാ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു,  വൈസ് പ്രസിഡണ്ട് നിജോ വർഗീസ് നന്ദി പ്രകാശിപ്പിച്ചു. വർണാഭമായ റാസയോടും സ്നേഹവിരുന്നോടും കൂടി ഈ വർഷത്തെ പെരുന്നാളിന് സമാപനമായി.

ന്യൂ ഇംഗ്ളണ്ട്  മലയാളി സമൂഹം അവതരിപ്പിച്ച ചെണ്ടമേളം എല്ലാവരിലും കൗതുകമുണർത്തി. ശ്രീമതി സ്നേഹ മിഥുൻ പൊതുയോഗത്തിന്റെ മോഡറേറ്റർ ആയിരുന്നു. സമീപ ഇടവകകളായ ബോസ്റ്റൺ ക്നാനായ ചർച്ച്, കോപ്റ്റിക് ചർച്ച്‌, സിറിയൻ ചർച്ച്‌ തുടങ്ങിയ പള്ളികളിൽ നിന്നെല്ലാം വൈദികരോടൊപ്പം ധാരാളം വിശ്വാസികളും ആദ്യവസാന പരിപാടികളിൽ പങ്കെടുത്തു.

കുര്യാക്കോസ് മണിയാട്ടുകുടിയിൽ  (ബോസ്റ്റൺ)  അറിയിച്ചതാണിത് 
 

LEAVE A REPLY

Please enter your comment!
Please enter your name here