ന്യൂയോര്‍ക്ക്: നേരോടെ നിരന്തരം നിര്‍ഭയം ലോക വാര്‍ത്തകള്‍ മലയാളികളുടെ സ്വീകരണ മുറിയില്‍ എത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യനെറ്റ് ന്യൂസ് ചാനലില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്ക് (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച വാഷിംടണ്‍ ഡി.സി.യിലെ ചെറി ബ്ലോസം ഫെസ്റ്റിവല്‍ കാഴ്ച്ചകളാണ് സംപ്രേഷണം ചെയ്യുന്നത്. ആയിര കണക്കിന് ആള്‍ക്കാരാണ് ദിവസവും ഈ കാഴ്ച്ച കാണാന്‍ വാഷിംട്ണില്‍ എത്തുന്നത്. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് ചെറി സ്ലോസം ഫെസ്റ്റിവല്‍.

അതിനു ശേഷം അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് ജോണ്‍ പി. ജോണുമായുള്ള പ്രത്യേക അഭിമുഖവും ഉണ്ടായിരിക്കും. കഴിഞ്ഞ 38 വര്‍ഷങ്ങളായി കാനഡയില്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്ന അദ്ദേഹം, ഈ വര്‍ഷത്തെ കണ്‍വന്‍ഷനെ കുറിച്ചു വിശദമായി വിവരി­ച്ചു.

ഫൊക്കാനയുണ്ടാ ജനോപകാര പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷം മാധ്യമങ്ങള്‍ ഫൊക്കാനയ്ക്ക് നല്‍കിയ പിന്തുണക്കു അദ്ദേഹം നന്ദിയും പറഞ്ഞു. ഏഷ്യനെറ്റ് യൂ എസ് എ യ്ക്കു വേണ്ടി മധു കൊട്ടാരക്കരയാണ് ഇന്റര്‍വ്യൂ എടുത്തത്. അവതാരകന്‍ ഡോ: കൃഷ്ണ കിഷോറാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത് 732 429 9529.

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

LEAVE A REPLY

Please enter your comment!
Please enter your name here