അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുടെ സേവനം ഇനി മുതല്‍ കോക്‌സ് ആന്റ് കിംഗ് കമ്പനിയ്ക്ക്. ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഇപ്പോഴത്തെ ആപ്ലിക്കേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അടുത്തമാസം ആറാം തീയതി അവസാനിക്കുമെന്ന് കോണ്‍സലറ്റില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.

കോക്‌സ് ആന്റ് കിംഗ് ഗ്ലോബല്‍ സര്‍വീസ് (സികെജിഎസ്) വഴിയായിരിക്കും അറ്റ്‌ലാന്റയില്‍ അതിനുശേഷം ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സേവനങ്ങളെന്നും അറിയിപ്പില്‍ പറയുന്നു. അപേക്ഷാഫീസിനൊപ്പം ഇനി മുതല്‍ 19.5 യുഎസ് ഡോളര്‍ സര്‍വീസ് ചാര്‍ജായി പാസ്‌പോര്‍ട്ട് അപേക്ഷാകേന്ദ്രത്തില്‍ നല്‍കണമെന്നും അറിയിപ്പില്‍ പറയുന്നു.

(പുതിയ ഓഫീസിന്റെ വിശദാംശങ്ങള്‍: IndiaPassport
Application Centre, Cox and Kings Global Services Suite 160, 5883
Glenridge Drive Georgia 30328. Email: passportusa@ckgs.com

Website: www.passport.in.ckgs.su).

പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ (ഏപ്രില്‍ 22) ബിഎല്‍എസ് പാസ്‌പോര്‍ട്ടിനുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. ഇതിനകം സ്വീകരിച്ച അപേക്ഷകളില്‍ ബിഎല്‍എസ് തന്നെ പാസ്‌പോര്‍ട്ടുകള്‍ എത്തിച്ചുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here