ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (മാപ്പ്) ­ യുടെ ആഭിമുഘ്യത്തില്‍ ഈ വര്‍ഷത്തെ മാതൃദിനം നിറപ്പകിട്ടാര്‍ന്ന വിവിധങ്ങളായ കലാപരിപാടികളോടെ കൊണ്ടാടുന്നു. മാപ്പ് വിമന്‍സ് ഫോറത്തിന്റെ മുഖ്യനേതൃത്വത്തില്‍ മെയ് 7­നു ശനിയാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ പള്ളിയുടെ ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളില്‍, പങ്കെടുക്കുന്ന എല്ലാ അമ്മമാരെയും പ്രത്യേകം ആദരിക്കുന്നതാണ്.

ചടങ്ങില്‍ ഇന്‍ഡോ­ അമേരിക്കന്‍ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വമായ ആനി പോള്‍ മുഖ്യാതിഥി ആയിരിക്കും. അമേരിക്കന്‍ കൗണ്‍സില്‍ ഫോര്‍ കാര്‍ഡിയോളജി വിമന്‍സ് കൗണ്‍സില്‍ അംഗവും മികച്ച വാഗ്മിയും ആയ ഡോ. നിഷാ പിള്ള മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. വര്‍ണാഭമായ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഡിന്നറും ഈ പരിപാടിയുടെ പ്രത്യേകതകള്‍ ആയിരിക്കും.

പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി മാപ്പ് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ­ ഏലിയാസ്­ പോള്‍ (267 ­262­0179), ദാനിയേല്‍ പി. തോമസ്­ (215 ­681 ­7777), ചെറിയാന്‍ കോശി (201­ 286 ­9169), സിജു ജോണ്‍ (267­ 496­ 2080), യോഹന്നാന്‍ ശങ്കരത്തില്‍ (215­ 778 ­0162), ജോണ്‍സന്‍ മാത്യു (215 ­740­ 9486), സാബു സ്കറിയ (267­ 980 ­­7923), അനു സ്കറിയ (267 ­496 ­2423), സിബി ചെറിയാന്‍ (201­ 417­ 3050), ലിസി തോമസ്­ (267 ­441 ­2109).

സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.

image

LEAVE A REPLY

Please enter your comment!
Please enter your name here