അനഘ വാരിയർ

കലാഞ്ജലി 2023 എന്ന പരിപാടിയോട് കൂടി കെഎച്ച്എന്‍എ സൗത്ത് ഈസ്റ്റ് റീജിയൻ്റെ കലാസാംസ്കാരിക പരിപാടികൾക്ക് ഏപ്രിൽ 30 നു ഔപചാരികമായ തുടക്കംകുറിച്ചു . കെഎച്ച്എന്‍എ പ്രസിഡന്റ് GK പിള്ള യും,  വിവിധ ഭാരവാഹികളും  ചേർന്ന് ഭദ്രദീപം കൊളുത്തി ഈ പരിപാടിയുടെ ഉദ്‌ഘാടന കർമ്മം നടത്തി. കേരളത്തിൻ്റെ തനതായ കലാസാംസ്കാരിക പാരമ്പര്യം ഉൾക്കൊണ്ടു കൊണ്ടുനടത്തിയ ഈ പരിപാടി, സൗത്ത് ഈസ്റ്റ് റീജിയണിലെ കുട്ടികളും മുതിർന്നവരുമായ നിരവധി കലാകാരന്മാരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി .കെഎച്ച്എന്‍എ യുടെ നിലവിലെ ഭാരവാഹികളും, മുൻ ഭാരവാഹികളും പരിപാടിയുടെ ഭാഗമായിരുന്നു.
കെഎച്ച്എന്‍എ ദേശീയ സാംസ്‌കാരിക സമിതിയുടെ “പഞ്ചദളം” എന്ന ആശയത്തിലെ സംഗീതിക, നൂപുരം, തൂലിക , സാഹിതീയം, ശ്രീലകം എന്നീ 5 മേഖലകളും സ്പർശിച്ചു കൊണ്ടായിരുന്നു “കലാഞ്ജലി” എന്ന സൗത്ത് ഈസ്റ്റ് റീജിയൻ്റെ ഈ പരിപാടി ചിട്ടപ്പെടുത്തിയത് .
നന്ദിത ബിജേഷ് , ഹരിത മേനോൻ, രാഖി രാജീവ് , ബബിത വിജയ്, രഞ്ജന വാരിയർ, രശ്മി സുനിൽ, അനുരാധ മനോജ് , വിദ്യ ഗോപൻ എന്നിവർ അംഗങ്ങളായുള്ള സാംസ്ക്കാരിക സമിതിയാണ് “കലാഞ്ജലി 2023 ” നു ചുക്കാൻ പിടിച്ചത് . നമ്മുടെ തനതായ പാരമ്പര്യകലകൾ പുതു തലമുറയിലേക്ക് പകർന്നു നൽകാനും , സൗത്ത് ഈസ്റ്റ് റീജിയനിലെ കലാകാരന്മാർക്ക് കെഎച്ച്എന്‍എ യുടെ ഭാഗം ആവാൻ ഉള്ള  അവസരമായിരുന്നു ” കലാഞ്ജലി ” എന്നും റീജിയണൽ കൾച്ചറൽ ചെയർ നന്ദിത ബിജേഷ് അറിയിച്ചു. മനോജ് കൈപ്പള്ളി (റീജിയണൽ കൺവീനർ ) , പ്രവിബ് നായർ (മീഡിയ ചെയർ )  എന്നിവരാണ് സാങ്കേതിക തികവോടെ ഈ സൂം പരിപാടി പ്രേക്ഷകരിലേക്കെത്തിച്ചത്.

അഷ്ടപദി, പുള്ളുവൻ പാട്ട്, ഭരതനാട്യം, കുച്ചിപ്പുടി, സെമി ക്ലാസിക്കൽ ഡാൻസ് ,  സംഗീതം, കേരള നടനം , മ്യൂറൽ പെയിന്റിംഗ് , മലയാളം കവിത, ജുഗൽബന്ദി, മോഹിനിയാട്ടം പുല്ലാങ്കുഴൽ പാരായണം  തുടങ്ങിയ വൈവിധ്യം നിറഞ്ഞ പരിപാടികളുടെ സമന്വയം ആയിരുന്നു “കലാഞ്ജലി 2023 “.

പ്രസിഡന്റ് GK പിള്ളൈ , വൈസ് പ്രസിഡന്റ് ഷാനവാസ് കാട്ടൂർ, സെക്രട്ടറി സുരേഷ് നായർ, ട്രെഷറർ ബാഹുലേയൻ രാഘവൻ , കൺവെൻഷൻ ചെയർ രഞ്ജിത്ത് പിള്ളൈ തുടങ്ങി കെഎച്ച്എന്‍എ യുടെ നേതൃനിരയിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംസാരിച്ചു, T N നായർ,  സുരേന്ദ്രൻ നായർ എന്നിവരെ പോലെയുള്ള കെഎച്ച്എന്‍എ യുടെ മുൻ പ്രെസിഡന്റുമാരുടെ സാനിധ്യവും “കലാഞ്ജലി ” ക്കുണ്ടായിരുന്നു. റീജിയണൽ കൺവീനർ അശോക് മേനോൻ  അധ്യക്ഷത വഹിച്ച പരിപാടിയിൽ, റീജിയണൽ വൈസ് പ്രസിഡന്റ് മോഹൻ നാരയണൻ നന്ദിയും രേഖപ്പെടുത്തി.

നവംബറിൽ നടക്കാനിക്കുന്ന അശ്വമേധം 2023 എന്ന കെഎച്ച്എന്‍എ യുടെ കൺവെൻഷന് മുന്നോടിയായാണ് “കലാഞ്ജലി 2023 ” എന്ന സൂം ഈ പരിപാടി നടത്തിയത്.
 
 

LEAVE A REPLY

Please enter your comment!
Please enter your name here