യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ വര്‍ധന വാഷിംഗ്ടണ്‍:യുഎസില്‍ ഉപരിപഠനം തേടിയെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ടുലക്ഷത്തോളമായി. യുഎസിലെ വിവിധ സര്‍വകലാശാലകളിലും കോളജുകളിലുമായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 194,000 ആയി ഉയര്‍ന്നുവെന്നാണ് ഔദ്യോഗികകണക്കുകള്‍ വ്യക്തമാക്കുന്നത്. ഈവര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 31 ശതമാനത്തിന്റെ വര്‍ധന ഉണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ചില്‍ 148,360 ആയിരുന്നുവെങ്കില്‍ ഈവര്‍ഷം മാര്‍ച്ചില്‍ വിദേശവിദ്യാര്‍ഥികളുടെ എണ്ണം 194,438 ആയി ഉയരുകയായിരുന്നു.

1.2 മില്യണ്‍ വിദ്യാര്‍ഥികളാണ് മറ്റു രാജ്യങ്ങളില്‍നിന്നു യുഎസില്‍ എത്തി പഠനം നടത്തുന്നത്. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റു രാജ്യങ്ങളില്‍നിന്നു യുഎസിലെത്തി ഉപരിപഠനം നടത്തുന്നവരുടെ മൊത്തം കണക്കില്‍ 6.2 ശതമാനത്തിന്റെ വര്‍ധയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here