ന്യൂഡല്‍ഹി: മോദി ഭരണത്തെ ബൗദ്ധികമായി ഏറ്റവും തീവ്രമായി വെല്ലുവിളിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശായിലെ വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ആരോപണശരങ്ങള്‍. വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ മാത്രം യാത്ര ചെയ്യുന്ന കനയ്യ എപ്പോഴും ഐഫോണ്‍ പിടിച്ചാണ് നടക്കുന്നതെന്നും സംഘപരിവാര്‍ ക്യാമ്പുകള്‍ ആരോപിച്ചിരുന്നു. പ്രചരണത്തിന് പിആര്‍ഓയുമുണ്ടെന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി ഒരു സാദാ സെല്‍ഫോണ്‍ പോലുമില്ലാത്ത തന്റെ കയ്യില്‍ ഐഫോണുണ്ടെന്നു പ്രചരിപ്പിക്കുന്നതു മോദി ക്യാമ്പാണെന്നായിരുന്നു കനയ്യയുടെ മറുപടി. കനയ്യകുമാറിന്റെ ജന്മനാടായ ബീഹാറിലെ പാറ്റ്‌നയില്‍ എഐഎസ്എഫ്എഐവൈഫ് സംഘടിപ്പിച്ച പരിപാടിയിലാണ് ഈ വിശദീകരണം. തനിക്ക്
പ്രചരണത്തിനായി പിആര്‍ഓ ഉണ്ടെന്നു പറയുന്നു. ഇങ്ങനെ ആരാണ് പ്രചരിപ്പിക്കുന്നത്. ജെഎന്‍യു കാമ്പസിലെ 8000ലധികം വിദ്യാര്‍ത്ഥികളും രാജ്യത്തെ ജനങ്ങളും തന്റെ കൂടെ നില്‍ക്കുകയും ചെയ്തതില്‍ ദേഷ്യമുള്ള ശക്തരായവരാണ് ഈ കുപ്രചരണങ്ങള്‍ക്ക് പിറകില്‍.

തന്റെ സന്ദര്‍ശനത്തിനുള്ള ചെലവ് സംഘാടകര്‍ വഹിക്കും. എന്നെ അവര്‍ ക്ഷണിക്കുകയും താന്‍ അവരുടെ സമരങ്ങളില്‍ അണിചേരുകയും ചെയ്യുന്നു. മാത്രമല്ല എന്റെ കയ്യില്‍ വിമാനടിക്കറ്റെടുക്കാനുള്ള കാശുമില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു. തനിക്ക് ജെഎന്‍യു അച്ചടക്കസമിതി പിഴയിട്ട തുകയായ 10000 രൂപ മഹാരാഷ്ട്രയിലെ ശുചീകരണ തൊഴിലാളികള്‍ സംഘടിപ്പിച്ചു തന്നു. പക്ഷെ ഞാന്‍ അവരോട് തുക അടക്കുന്നില്ലെന്നും പറഞ്ഞു.കഴിഞ്ഞ  2015 ജൂലൈ മുതല്‍ തന്റെ ഫെലോഷിപ്പ് തുക കിട്ടുന്നില്ല. ബാങ്ക് അക്കൗണ്ടില്‍ ആകെ 200 രൂപയേ ഉള്ളുവെന്നും കനയ്യകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here