വാഷിങ്ടൺ ∙ ഒബാമ ഭരണകൂടം തോക്ക് നിയന്ത്രണത്തിനായി ഒട്ടേറെ നടപടികൾ സ്വീകരിച്ചെങ്കിലും അമേരിക്കയിൽ ഈ വർഷം പിഞ്ചുകുട്ടികൾ ഉൾപ്പെട്ട വെടിവയ്പ് സംഭവങ്ങൾ 23 ആയി ഉയർന്നു. കഴിഞ്ഞവർഷം ഇതേ സമയം 18 സംഭവങ്ങളായിരുന്നു.

പലയിടത്തും തോക്കെടുത്ത കുട്ടികൾ അബദ്ധത്തിൽ സ്വയം വെടിവയ്ക്കുകയായിരുന്നു. ഇത്തരം 18 സംഭവങ്ങളിൽ ഒൻപതെണ്ണത്തിൽ കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തു. കുട്ടികൾ മറ്റുള്ളവർക്കുനേരെ നിറയൊഴിച്ച അ‍ഞ്ചു സംഭവങ്ങളും ഈ വർഷം യുഎസിലുണ്ടായി. ഫെബ്രുവരിയിൽ മൂന്നുവയസ്സുകാരൻ ഒൻപതുവയസ്സുള്ള സഹോദരനെ വെടിവച്ചു ഗുരുതരമായി പരുക്കേൽപ്പിച്ചത് ഇതിലൊന്നാണ്.

ജോർജിയയിലാണു കുട്ടികൾ തോക്കെടുത്ത സംഭവങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്‌തത്. ടെക്‌സസും മിസോറിയുമാണു തൊട്ടുപിന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here