നോര്‍ത്ത് കരോളിന: കെ.എച്ച്.എന്‍.എ യുവ ജന സംഗമത്തിനു മെയ്­ 7 ന് തിരി തെളിയും .കെ.എച്ച്.എന്‍.എ യുവ , കൈരളി സത് സംഗം ഓഫ് കരോളിനാസിന്റെ സഹകരണത്തോടെ ഒരുക്കുന്ന കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് യുവ പ്രതിനിധികള്‍ എത്തി ചേരും .

ഡോ.എന്‍. ഗോപാലകൃഷ്ണന്‍ വിശിഷ്ടാഥിതിയായി മുഖ്യ പ്രഭാഷണം നടത്തുന്നതിനോടൊപ്പം അദ്ദേഹവുമായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യോത്തര പരിപാടിയും സവിശേഷത യായിരിക്കും . ഭാരതീയ വിചാരധാരകളെ അപഗ്രഥിക്കുന്നതിനൊപ്പം വിവിധ വിഷയങ്ങളില്‍ സംശയങ്ങള്‍ ദൂരികരിക്കാന്‍ കിട്ടുന്ന ഒരു അപൂര്‍വ അവസരത്തിനായി ഷാര്‍ലറ്റിലെ ഹിന്ദു സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .വരുന്നു .സനാതന ചിന്താധാരകളെ ശാസ്ത്രീയമായി അപഗ്രഥിച്ചു സാധാരണകാര്‍ക്ക് മനസിലാകുന്ന വിധത്തില്‍ ലളിതമായി അവതരിപ്പിക്കുന്ന സാറിന്റെ പ്രഭാഷണ ശൈലി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അദ്ധേഹത്തെ സ്വികാര്യനാക്കി.

ഭാരതീയ പൈതൃക മൂല്യങ്ങളില്‍ അടിയുറച്ച ജീവിത വീക്ഷണം മനുഷ്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനം അദ്ദേഹത്തിന്റെ പ്രഭാഷണത്തി ലെ മുഖ്യ വിഷയമാകും .ശനിയാഴ്ച വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മനസ് ശരീരം ആരോഗ്യം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും .കെ എച് എന്‍ എ പ്രസിഡന്റ്­ ശ്രീ സുരേന്ദ്രന്‍ നായര്‍ ഉള്‍പ്പടെ കെ എച് എന്‍ എ യുടെ വിവിധ പ്രതിനിധികള്‍ പങ്കെടുക്കും .കുട്ടികള്‍ക്കായി പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ് .

സി.എസ്.ഐ.ആര്‍ എന്ന ഭാരത സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആയി വിരമിച്ച അദ്ദേഹം ഭാരതത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നത്തിന്നും പരിപോഷിപിക്കുന്നതിനും വേണ്ടി സ്ഥാപിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈന്റിഫിക് ഹെരിറ്റെജിന്റെ ഡയറക്ടര്‍ കൂടിയാണ്. ഭാരതത്തിനകത്തും പുറത്തും നിരവധി പ്രഭാഷണങ്ങള്‍ നടത്തി അനേകായിരം ജനങ്ങളെ മുല്യധിഷ്ടിത ജീവിതത്തിന്റെ പാഠങ്ങള്‍ മനസിലാക്കി കൊടുത്ത ഡോ. എന്‍. ഗോപാലകൃഷ്ണന്‍ സാറിന്റെ പ്രഭാഷണം നേരിട്ട് ശ്രവിക്കുക എന്നത് ഭാഗ്യമായി കരുതുന്നവരാണ് ഒട്ടുമിക്ക മലയാളികളും.വിവിധ കലാപരിപാടികളോടെ ശനിയാഴ്ച രാവിലെ 9 മണിക്ക് യുവ ജന സംഗമത്തിന് തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here